അണ്ടർ 19 ലോകകപ്പ്- ശ്രീലങ്കയെ തകർത്ത് ഇന്ത്യ
അണ്ടർ 19 ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയുടെ തുടക്കം. തുടക്കം മുതൽ ആധിപത്യം നിലനിർത്തിയ ഇന്ത്യ, 90 റൺസിനാണ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യ 297 റൺസുയർത്തിയപ്പോൾ 207 റൺസിന് ശ്രീലങ്ക പുറത്താകുകയായിരുന്നു.
ബാറ്റിംഗിന് ഇറങ്ങിയ ഓപ്പണർമാർ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യ സ്കോർ ഉയർത്തുകയായിരുന്നു. എന്നാൽ ടീം സ്കോർ 66ൽ എത്തിയപ്പോൾ ദിവ്യാഷ് സക്സേന പുറത്തായി.
പിന്നീട് യാശ്വസി ജെസ്വാളും തിലക് വർമയും ചേർന്ന് സ്കോർബോർഡ് ഉയർത്തി. 74 ബോളിൽ 59 റൺസെടുത്ത യാശ്വസി പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 112 ആയി മാറിയിരുന്നു.
പിന്നാലെയെത്തിയത് ഇന്ത്യൻ നായകൻ പ്രിയം ഗാർഗ് ആണ്. അതോടെ ഇന്ത്യ വീണ്ടും കുതിച്ച് പാഞ്ഞു. ഓരോ ഇടവേളയിലും ഇന്ത്യൻ താരങ്ങൾ പുറത്തായെങ്കിലും ക്രീസിലെത്തിയവരെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യക്ക് തുണയായത്.
Read More:ജംഷഡ്പൂരിനോട് തോൽവി സമ്മതിച്ച് ബ്ലാസ്റ്റേഴ്സ്; മഞ്ഞപ്പടയുടെ പ്ളേ ഓഫ് സാധ്യതകൾ ഇങ്ങനെ
ഈ പിന്തുണയിലാണ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് ഇന്ത്യക്ക് ഉയർത്താനായത്. പ്രിയം ഗാർഗ്, ധ്രുവ് ജുറൽ എന്നിവർ അർധസെഞ്ചുറിയെടുത്തു. ഇനി ജനുവരി 21 ന് ജപ്പാനെയാണ് ഇന്ത്യ നേരിടുന്നത്.