അണ്ടർ 19 ലോകകപ്പ്; ഫൈനലിൽ ഇന്ത്യയോ പാക്കിസ്ഥാനോ…

February 4, 2020

അണ്ടർ 19 ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക്ക് ഏറ്റുമുട്ടൽ. ഇന്ന് ഉച്ചയ്ക്ക് 1. 30 നാണ് ആദ്യ സെമി ഫൈനൽ മത്സരം. സെമിഫൈനൽ കടമ്പ കടക്കുന്നവർ ഫൈനലിൽ ഇടം നേടും. നാലു തവണ അണ്ടർ 19 ലോകകപ്പിൽ ഇടം നേടിയ ഇന്ത്യ കഴിഞ്ഞ രണ്ടു തവണയും ഫൈനലിൽ ഉണ്ടായിരുന്നു. അഞ്ച് തവണ ഫൈനൽ കളിച്ച ടീമാണ് പാക്കിസ്ഥാൻ. രണ്ടു തവണ ഇവർ കിരീടം നേടിയിട്ടുണ്ട്.

തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ മത്സരങ്ങളിൽ തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും ഏറെ നിർണായകമാണ്.

നാലിൽ മൂന്ന് മത്സരങ്ങളിലും അർധ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ടീമിന്റെ വജ്രായുധം. ക്വാർട്ടറിൽ അഫ്ഗാനിസ്ഥാനെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ സെമിയിൽ ഇടം നേടിയത്. പാക്കിസ്ഥാന്റെ ഓപ്പണിങ് ബാറ്റ്സ്മാന്‍ മുഹമ്മദ് ഹുറൈറ, മീഡിയം പേസര്‍ അബ്ബാസ് അഫ്രിഡി എന്നിവരാണ് ടീമിന്റെ നെടുംതൂണുകൾ.