‘അനുസിത്താര മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ്’- ഉണ്ണി മുകുന്ദൻ
മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടിയാണ് അനുസിത്താര. നാടൻ ഭംഗിയാണ് അനുസിത്താരയുടെ ആകർഷണീയത. മലയാളി സ്ത്രീയുടെ നേർകാഴ്ചയായി പുരുഷന്മാർ ആരാധിക്കുന്ന നടി കൂടിയാണ് ഇവർ. ഇപ്പോൾ മലയാള സിനിമയിലും അനുസിത്താരക്ക് ആരാധകർ ഉണ്ടെന്നു വ്യക്തമാകുകയാണ്.
നടൻ ഉണ്ണി മുകുന്ദനാണ് അനുസിത്താരയുടെ ഭംഗിയെക്കുറിച്ച് പറയുന്നത്. ‘അനു മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ്. മാമാങ്കത്തില്‍ ഒരു കേരള ബ്യൂട്ടി, എത്നിക് രീതിയില്‍ പുള്ളിക്കാരത്തി വന്നപ്പോള്‍ രസമായിരുന്നു. തനി മലയാളി സുന്ദരി’. ‘മാമാങ്ക’ത്തിലെ അഭിനേതാക്കളെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഉണ്ണി മുകുന്ദൻ അനുസിത്താരയെ ഏറ്റവും സുന്ദരിയായ നടി എന്ന് വിശേഷിപ്പിച്ചത്.
ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കരുടെ ഭാര്യ വേഷമായിരുന്നു അനുസിത്താരയ്ക്ക്. ആ വേഷം അവതരിപ്പിക്കാൻ കുറച്ചധികം പ്രയാസമുണ്ടായി എന്ന് അനുസിത്താര പറഞ്ഞിരുന്നു.
‘കുറച്ചേയുള്ളായിരുന്നുവെങ്കിലും ഇമോഷണലായി ചെയ്യാൻ കുറച്ചുണ്ടായിരുന്നു. പഴയ കാലത്ത് ചാവേറായി പോകുന്ന ആളുടെ ഭാര്യമാരുടെ അവസ്ഥ എന്താണെന്നാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കരുടെ ഭാര്യാ വേഷമാണ്. ഭർത്താക്കന്മാർ ചാവേറായി പോകുമ്പോൾ ഭാര്യമാർ കരയാൻ പാടില്ല. ഉള്ളിലെ വേദന പുറമെ കാട്ടാതെ പിടിച്ച് നിൽക്കണം. പൊതുവെ വളരെ പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലാണ് ഞാൻ. സത്യത്തിൽ എനിക്കത് അവതരിപ്പിക്കാൻ കുറച്ച് പ്രയാസമായിരുന്നു’.- അനുസിത്താര പറയുന്നു.
ഇപ്പോൾ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഉണ്ണി മുകുന്ദൻ. ‘മാമാങ്ക’ത്തിനായി ഒരുക്കിയ ശരീരം ത്യജിച്ച് കുടവയർ ചാടിയ ലുക്കിലാണ് നടൻ ഈ ചിത്തരത്തിൽ എത്തുന്നത്.