പ്രളയം നൽകിയ ദുരനുഭവങ്ങൾ; പ്രളയസമയത്ത് നിമിഷ സജയനൊപ്പം അങ്കമാലിയിൽ കുടുങ്ങി പോയതിനെ പറ്റി അനു സിത്താര

January 10, 2023

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അനു സിത്താര. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമായി മാറിയ അനുവിനെ തേടി ഒട്ടേറെ അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ഇപ്പോൾ അനു സിത്താര അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് ശ്രദ്ധേയമാവുന്നത്.

2018 ലെ പ്രളയത്തിന്റെ സമയത്ത് അനു സിത്താരയും നിമിഷ സജയനും അങ്കമാലിയിൽ കുടുങ്ങി പോയ സംഭവമാണ് താരം വേദിയിൽ പങ്കുവെച്ചത്. തലേന്ന് അവാർഡ് ദാന ചടങ്ങിന് ശേഷം പിറ്റേന്ന് തിരികെ വീട്ടിലേക്ക് പോവാമെന്ന് തീരുമാനിക്കുകയായിരുന്നു ഇരു താരങ്ങളും. എന്നാൽ പിറ്റേന്ന് ഉണർന്നെണീറ്റപ്പോഴേക്കും താമസിച്ചിരുന്ന ഹോട്ടലിൽ വെള്ളം കയറിയെന്നും തങ്ങളുടെ കാർ പകുതിയോളം മുങ്ങിപ്പോയെന്നുമാണ് അനു പറയുന്നത്. പിന്നീട് ഇരുവരും മൂന്ന് ദിവസത്തോളം അങ്കമാലിയിൽ കുടുങ്ങി പോയെന്നും താരം കൂട്ടിച്ചേർത്തു.

Read More: ലൈവ് പെർഫോമൻസുമായി വേദി കൈയടക്കി പ്രണവ് മോഹൻലാൽ, കമൻറ്റുമായി ആൻറണി വർഗീസ്-വിഡിയോ

അതേ സമയം ആദ്യമായി നടൻ മമ്മൂട്ടിയെ കണ്ട അനുഭവവും അനു സിത്താര അറിവിന്റെ വേദിയിൽ പങ്കുവെച്ചിരുന്നു. കുട്ടിക്കാലം മുതൽ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്നാണ് താരം പറയുന്നത്. മമ്മൂക്കയെ എന്നെങ്കിലും നേരിട്ട് കാണുകയെന്നത്‌ അനുവിന്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. ഒടുവിൽ മമ്മൂട്ടി ‘പേരൻപ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ഉണ്ടായിരുന്ന സമയത്താണ് അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞതെന്നാണ് താരം പറയുന്നത്. ട്രാഫിക്കിൽ കുടുങ്ങി ഏറെ നേരം താമസിച്ചുവെങ്കിലും ഒടുവിൽ മമ്മൂട്ടിയെ കാണാൻ കഴിഞ്ഞുവെന്ന് പറഞ്ഞ അനു സിത്താര തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷമായിരുന്നു അതെന്നും കൂട്ടിച്ചേർത്തു.

Story Highlights: Anu sithara about her experience during the floods

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!