ചിലങ്ക കെട്ടി പ്രണയമറിയിച്ച സുന്ദര നിമിഷങ്ങൾ- വൈറലായി ഊർമിള ഉണ്ണിയുടെ മകൾ ഉത്തരയുടെ വിവാഹ നിശ്ചയ വീഡിയോ
January 13, 2020

നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിവാഹിതയാകുകയാണ്. ബാംഗ്ലൂരിൽ ബിസിനസ്സ് നടത്തുന്ന നിതീഷ് നായരാണ് വരൻ. ഒരു സ്വകാര്യ റിസോർട്ടിൽ നടന്ന വിവാഹ നിശ്ചയത്തിൽ രസകരമായ വിവാഹാഭ്യർത്ഥനയാണ് നടത്തിയത്. ഉത്തരയുടെ കാലിൽ ചിലങ്ക കെട്ടിയാണ് നിതേഷ് പ്രണയമറിയിച്ചത്.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. സംയുക്ത വർമയും ബിജു മേനോനും പങ്കെടുത്തിരുന്നു. ഉത്തര തന്നെയാണ് രസകരമായ പ്രണയ മുഹൂർത്തങ്ങൾ പങ്കുവെച്ചത്.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘ഇടവപ്പാതി’യിലൂടെ സിനിമ ലോകത്തേക്ക് ചുവടുവെച്ചിരുന്നു ഉത്തര ഉണ്ണി. മാത്രമല്ല, ഊർമിള ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി ഹ്രസ്വ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് ഉത്തര. ടെംപിള്‍ സ്റ്റെപ്സ് എന്ന പേരില്‍ കൊച്ചിയില്‍ ഭരതനാട്യ പരിശീലന കേന്ദ്രവും തുടങ്ങിയിട്ടുണ്ട് ഉത്തര ഉണ്ണി.