‘സഹസംവിധായകരായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള മൂന്ന് യുവതീ യുവാക്കളെ അടുത്ത സിനിമയിലേക്ക് തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നു’- വിനയൻ

January 29, 2020

ആകാശ ഗംഗ-2 വിന് ശേഷം വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് സഹ സംവിധായകരെ തേടുന്നതായി സംവിധായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വിനയൻ സഹ സംവിധായകനായി പ്രവർത്തിക്കാൻ താല്പര്യമുള്ള യുവതി യുവാക്കളെ ക്ഷണിച്ചത്.

‘സിനിമയിൽ സഹസംവിധായകരായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള മൂന്നു യുവതീ യുവാക്കളെ അടുത്ത സിനിമയിലേക്ക് തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നു. സിനിമയേ ഗൗരവത്തോടെ കാണുകയും മലയാളം ടൈപ്പിംഗ് പരിചയവും, നല്ല കൈയ്യക്ഷരവുമുള്ളവരും ഈ പേജിലേക്ക് ബയോഡേറ്റയും,ടെലിഫോൺ നമ്പറും സഹിതം വിവരങ്ങൾ മെസ്സേജ് ചെയ്യണം. യോഗ്യതയുള്ളവർ എന്നു തോന്നുന്നവരെ നേരിട്ടു വിളിച്ചു സംസാരിക്കുന്നതാണ്’. വിനയൻ കുറിക്കുന്നു.


എൺപതുകളിൽ ‘ആയിരം ചിറകുള്ള മോഹം’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് എത്തിയ വിനയൻ, ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനാകുകയായിരുന്നു.

1999ൽ ഇറങ്ങിയ ‘ആകാശഗംഗ’യും ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രവും ഗംഭീര വിജയമാകുകയും ചെയ്തിരുന്നു. ഇപ്പോൾ വർഷത്തിൽ ഒരു ചിത്രം എന്ന രീതിയിലാണ് വിനയൻ സിനിമ ചെയ്യുന്നത്. 2018ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ചാലക്കുടിക്കാരൻ ചങ്ങാതി’. കലാഭവൻ മണിയുടെ ജീവിതവും ദുരൂഹ മരണവുമൊക്കയാണ് വിനയൻ പങ്കുവെച്ചത്.

Read More:‘മമ്മൂട്ടിക്കും മോഹൻലാലിനും മറക്കാനാകില്ല ഈ മനുഷ്യനെ’- മാധ്യമ പ്രവർത്തകന്റെ കുറിപ്പ്

2019ൽ ‘ആകാശഗംഗ’ക്ക് രണ്ടാം ഭാഗമൊരുക്കിയ വിനയൻ ഇനി ജയസൂര്യയെ നായകനാക്കി ഒരു ചിത്രവും മോഹൻലാലിനെ നായകനാക്കി മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.