അച്ഛന്റെ പാത പ്രണവ് പിന്തുടർന്നപ്പോൾ, വിസ്മയ തിരഞ്ഞെടുത്തത് മറ്റൊന്നാണ്
നടൻ മോഹൻലാലിനോടുള്ള ഇഷ്ടവും ആരാധനയുമൊക്കെ കുടുംബത്തോടും മലയാളികൾ പ്രകടിപ്പിക്കാറുണ്ട്. പ്രണവ് മോഹൻലാലും വിസ്മയയുമൊക്കെ ഈ സ്നേഹം അറിഞ്ഞിട്ടുള്ളവരുമാണ്.
അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് സിനിമയിൽ തന്നെ എത്തി. ഇടവേളയെടുത്ത് സിനിമകളും യാത്രയുമായി സജീവമാകുന്ന പ്രണവിന് ശേഷം വിസ്മയ സിനിമയിലേക്ക് ചുവടു വയ്ക്കുമോ എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകർ.
ഇപ്പോൾ തന്റെ പാത സിനിമയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് വിസ്മയ. എഴുത്തിനോടും ചിത്ര രചനയോടുമാണ് വിസ്മയയ്ക്ക് പ്രിയം. തന്റെ കവിതകളുടെ സമാഹാരം പുസ്തക രൂപത്തിൽ ഒരുക്കിയിരിക്കുകയാണ് വിസ്മയ ഇപ്പോൾ. ഒപ്പം വിസ്മയ വരച്ച ചിത്രങ്ങളുമുണ്ട്.
‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നാണു പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. വിസ്മയ തന്നെയാണ് ഈ വിശേഷം പങ്കുവെച്ചത്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും വിസ്മയ പങ്കുവെച്ചിരിക്കുന്നു.
Read More:‘ജോലി സമ്മർദം കുറയ്ക്കാൻ’ ചില എളുപ്പവഴികൾ…
താരപുത്രിയാണെങ്കിലും സമൂഹ മാധ്യമങ്ങളിൽ നിന്നും വാർത്തകളിൽ നിന്നുമൊക്കെ അകലം പാലിക്കുന്ന ആളാണ് വിസ്മയ. പ്രണവും സിനിമയിൽ എത്തിയതിനു ശേഷമാണ് ക്യാമറയെ കൂടുതലായും അഭിമുഖീകരിക്കാൻ തുടങ്ങിയത്. മാധ്യമ ശ്രദ്ധ ഒഴിവാക്കാനാണ് ഇരുവരും ശ്രമിക്കാറുള്ളത്.