‘ഇത് ആശ്ചര്യമായിരിക്കുന്നു’- സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നതിൽ ആവേശം പങ്കുവെച്ച് നയൻതാര

മലയാള സിനിമയിലെ ഹിറ്റ് താര ജോഡിയായിരുന്നു ശോഭനയും സുരേഷ് ഗോപിയും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. സിനിമയ്ക്കുള്ളിലും ഈ ജോഡികൾക്ക് വലിയ ആരാധകരാണ്.
ഇപ്പോൾ നടി നയൻതാരയും വളരെ ത്രില്ലിലാണ് എന്ന് അറിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കിലാണ് താരം ഇഷ്ട താരങ്ങളുടെ ചിത്രത്തെക്കുറിച്ചുള്ള ആവേശം പങ്കുവെച്ചത്.

സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ആശംസയും കുറിച്ചിരിക്കുകയാണ് നയൻതാര. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ പോസ്റ്ററും ട്രെയ്ലറും ഒപ്പം പങ്കുവെച്ചിട്ടുണ്ട്.
Read More:‘മരക്കാറി’ൽ സുബൈദയായി മഞ്ജു വാര്യർ; ക്യാരക്ടർ പോസ്റ്റർ എത്തി
സുരേഷ് ഗോപിക്കും ശോഭനയ്ക്കും പുറമെ ദുൽഖർ സൽമാനും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ദുൽഖർ സൽമാൻ തന്നെയാണ് നിർമാണം. ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഹ്യൂമറിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ഇതെന്നാണ് സൂചന.