ബോംബെ ജയശ്രീക്കൊപ്പം ‘ശ്ലീവാച്ചന്റെ മാലാഖ’യുടെ പാട്ട്: വീഡിയോ

February 8, 2020

ആസിഫ് അലി നായകനായെത്തിയ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് വീണ നന്ദകുമാര്‍. ചലച്ചിത്ര ആസ്വാദകര്‍ ‘ശ്ലീവാച്ചന്റെ മാലാഖ’ എന്നാണ് വീണയെ വിശേഷിപ്പിക്കുന്നതും. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും കയ്യടി നേടുകയാണ് വീണ. ബോംബെ ജയശ്രീക്കൊപ്പം പാട്ടുപാടുന്ന വീണയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

2001-ല്‍ തിയേറ്ററുകളിലെത്തിയ ‘മിന്നലേ’ എന്ന ചിത്രത്തിലെ ‘വസീഗര’ ഗാനമാണ് ഇരുവരും ചേര്‍ന്ന് മനോഹരമായി ആലപിക്കുന്നത്. സിനിമയില്‍ ബോംബെ ജയശ്രീയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. വീണയുടെ മുഖത്തേക്ക് നോക്കി ചെറുചിരിയോടെയാണ് ജയശ്രീ പാട്ട് പാടുന്നത്. ഇടയ്ക്ക് വീണയ്ക്ക് മാത്രമായി പാട്ട് വിട്ട് കൊടുക്കുന്നതും വീഡിയോയില്‍ കാണാം. പാട്ട് നന്നായിട്ടുണ്ട് എന്നു പറഞ്ഞ് വീണയെ ജയശ്രീ ചോര്‍ത്തുപിടിക്കുന്നുണ്ട് പാട്ടിനവസാനം.

Read more: പ്രണവിനെ കാണാൻ മോഹൻലാൽ എത്തി; ഇഷ്ടതാരത്തിന് ഒടിയനെ വരച്ചുനൽകി കലാകാരൻ

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലെ വീണയുടെ അഭിനയം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് നിസ്സാം ബഷീര്‍ ആണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അജി പീറ്റര്‍ തങ്കമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

I fell in love with @jayashriramnath from the very first day i heard vaseegara and ever since i have always sung this song werever i have been asked to sing a song..i always dreamt of tuning into this song with her..and here it is after 19yrs of wait….with the beautiful Bombay jayashree.love her so much❤️And thanks a lot @amritramnath for capturing this lovely moment,u are such an amazing singer too.This moment wil be cherished forever🥰

Posted by Veena Nandakumar on Friday, 7 February 2020