അയല തരാമെങ്കില്‍ തന്നാല്‍ മതി ഇല്ലേല് വേണ്ട; വാശിക്കാരനായ കാക്ക വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറല്‍: വീഡിയോ
സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായതോടെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകളാണ് കാഴ്ചക്കാര്‍ക്ക് മുന്നിലേക്കെത്തുന്നത്. പലപ്പോഴും വര്‍ഷങ്ങള്‍ പഴക്കമുള്ള ചില വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വീണ്ടും നിറയാറുണ്ട്. ഇത്തരത്തില്‍ അല്പം പഴയ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ഒരു കാക്കയും മീന്കച്ചവടക്കാരനുമാണ് വീഡിയോയിലെ താരങ്ങള്‍. കഴിഞ്ഞ വര്‍ഷം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ആരോ റീപോസ്റ്റ് ചെയ്തതോടെ സംഭവം വീണ്ടും വൈറലായി. ‘അയല തരാമെങ്കില്‍ തന്നാല്‍ മതി’ എന്ന നിലപാടെടുത്ത വാശിക്കാരനായ കാക്കയാണ് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നത്.
സംഭവം ഇങ്ങനെ: മീന്‍ കച്ചവടക്കാരന്റെ സമീപത്തെത്തുന്ന കാക്കയുടെ നോട്ടം അയലയിലേക്കാണ്. കച്ചവടക്കാരന് പല തവണ മത്തി നീട്ടി കൊടുത്തിട്ടും കാക്കയ്ക്ക് വേണ്ട. വേറെയും പല മീനുകള്‍ കൊടുത്തു നോക്കി കച്ചവടക്കാരന്. എന്നാല്‍ കാക്കയ്ക്ക് അതൊന്നും വേണ്ട. കക്ഷിക്ക് അയല തന്നെ വേണം.
Read more: മുഖത്തിന്റെ പാതി കാന്‍സര്‍ കവര്‍ന്നിട്ടും തളര്‍ന്നില്ല, ഇത് ബില്ലിയുടെ ജീവിതം
കാഴ്ചക്കാരില്‍ ചിരി പടര്‍ത്തുന്നതാണ് ഈ വീഡിയോ. അയലയ്ക്ക് വേണ്ടി വാശിപിടിക്കുന്ന കാക്കയുടെ പ്രകടനം രസകരമാണ്. കാക്കയുടെ വാശിക്ക് മുന്നില്‍ ഒടുവില്‍ മീന്കച്ചവടക്കാരന് താഴ്ന്ന് കൊടുത്തു. നല്ലൊരു അയല തന്നെ അയാള്‍ കാക്കയ്ക്ക് നല്കി. ഇരുവരും ഹാപ്പി.
എന്തായാലും സാമൂഹ്യമാധ്യമങ്ങള്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ഈ മീന്‍കച്ചവടക്കാരനെയും കാക്കയെയും. കാക്കയുടെ വാശി കണ്ട് ചിരിക്കുന്നവര്‍ കച്ചവടക്കാരന്റെ മനസിനെയും പുകഴ്ത്തുന്നുണ്ട്.