കടല്‍ തീരത്ത് അതിഗംഭീരമായൊരു ഡാന്‍സ് പ്രകടനം: വൈറല്‍ വീഡിയോ

കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്ന പല കാഴ്ചകളും ഇക്കാലത്ത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. വളരെ വേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ വൈറലാകാറുള്ളതും. സോഷ്യല്‍മീഡിയ ജനപ്രിയമായതോടെ നിരവധി കലാകാരന്മാരും ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. അവസരങ്ങളുടെ പുതിയ വാതായനങ്ങളും ഇവര്‍ക്ക് മുന്‍പില്‍ തുറന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് അതിശയിപ്പിക്കുന്ന ഒരു നൃത്തപ്രകടനം. ആദ്യ കാഴ്ചയില്‍ തന്നെ അത്ഭുതപ്പെട്ടുപോകും ഈ പ്രകടനം കണ്ടാല്‍. നാല് യുവാക്കളാണ് വീഡിയോയിലെ താരങ്ങള്‍. കടല്‍ തീരത്തു നിന്നാണ് ഇവര്‍ നൃത്തം ചെയ്യുന്നത്.
Read more: കണ്ണഞ്ചിപ്പിക്കുന്ന കടല്‍ കാഴ്ചകള്‍; മനോഹര ചിത്രങ്ങള്‍ കാണാം
ചടുലമായ ചുവടുകള്‍ക്കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ് ഈ യുവാക്കള്‍. എന്തായാലും ഈ ഡാന്‍സ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ടതാണെങ്കിലും നിരവധിപ്പേരാണ് ഇപ്പോഴും ഈ വീഡിയോ പങ്കുവയ്ക്കുന്നത്.