ലോക ഇലവനെ നേരിടാൻ ഏഷ്യ ഇലവനിൽ ഇടം പിടിച്ച് 6 ഇന്ത്യൻ താരങ്ങൾ

February 26, 2020

ലോക ഇലവനെതിരായുള്ള ഏഷ്യൻ ഇലവൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെ ആറു താരങ്ങൾ ടീമിലിടം പിടിച്ചു. ബംഗ്ലാദേശ് രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബിർ റഹ്‌മാന്റെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരമ്പരയിലേക്കുള്ള ടീമിനെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്.

പാക്കിസ്ഥാൻ ടീമംഗങ്ങൾ ആരും ഏഷ്യൻ ഇലവനിൽ ഇടം നേടിയില്ല. പതിനഞ്ചംഗ സ്‌ക്വാഡിൽ ആറ് ഇന്ത്യൻ താരങ്ങളും, നാല് ബംഗ്ലാദേശി താരങ്ങളും, രണ്ടു ശ്രീലങ്കൻ താരങ്ങളും, രണ്ടു അഫ്ഗാനിസ്ഥാൻ താരങ്ങളും ഒരു നേപ്പാൾ താരവുമാണ് ഉള്ളത്.

വിരാട് കോലി ടീമിലുണ്ടെന്ന പ്രഖ്യാപനം ഏഷ്യൻ ഇലവൻ ടീമിന് തന്നെ വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. ഇന്ത്യൻ ടീമിൽ നിന്നും ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരാണ് വിരാട് കോലിക്ക് പുറമെ ഇടം നേടിയത്. വിരാട് കോലിയും കെ എൽ രാഹുലും ഒരു മത്സരത്തിലെ പങ്കെടുക്കു.

ലോക ഇലവനെ നേരിടാൻ ഇന്ത്യൻ ടീമിൽ നിന്നും ഇടം കിട്ടിയവർ അടുത്ത മാസം ബംഗ്ലാദേശിലേക്ക് പോകും. നിലവിൽ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം മടങ്ങിയെത്തിയതിനു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലും പങ്കെടുത്തിട്ടാണ് ബംഗ്ലാദേശിലേക്ക് പോകുക. മാർച്ച് 21, 22 തീയതികളിൽ ധാക്കയിലെ ഷേർ ബംഗ്ലാ സ്റ്റേഡിയത്തിലാണ് മത്സരം.