അനുപമയെ അമ്പരപ്പിച്ച് സർപ്രൈസ് പിറന്നാൾ സമ്മാനവുമായി രശ്മിക മന്ദാന

ഇരുപത്തിനാലാം പിറന്നാൾ നിറവിലാണ് അനുപമ പരമേശ്വരൻ. ഇതിനോടകം തെന്നിന്ത്യയിലെ ഹിറ്റ് നായികയായി മാറാൻ അനുപമയ്ക്ക് സാധിച്ചു. മലയാളത്തിലേക്ക് നായികയായും സഹസംവിധായികയായും തിരിച്ച് വരാൻ ഒരുങ്ങുകയാണ് അനുപമ. തെലുങ്കിലാണ് അനുപമ കൂടുതലും തിളങ്ങിയത്. അതിനാൽ തന്നെ തെലുങ്ക് സിനിമ ലോകത്താണ് ഒട്ടേറെ സുഹൃത്തുക്കളും ആരാധകരും.
ഇപ്പോൾ അനുപമയ്ക്ക് സർപ്രൈസ് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് നടി രശ്മിക മന്ദാന. അനുപമയുടെ ചിത്രങ്ങൾ കോർത്തിണക്കി മനോഹരമായൊരു സമ്മാനമാണ് രശ്മിക അനുപമയ്ക്കായി ഒരുക്കിയത്.

ട്വിറ്ററിലാണ് ആശംസയുമായി രശ്മിക എത്തിയത്. ‘ഹാപ്പി ബർത്ത്ഡേ അനു..എങ്ങനെയുണ്ടെന്റെ സർപ്രൈസ്? മനോഹരമായി ആഘോഷിക്കൂ.. അനുപമയുടെ ആരാധകരെയെല്ലാം ഇവിടെ ടാഗ് ചെയ്യൂ..’ ഇങ്ങനെയായിരുന്നു രശ്മികയുടെ ട്വീറ്റ്. ആശംസയ്ക്ക് അനുപമ മറുപടിയും നൽകിയിട്ടുണ്ട്.
തെലുങ്കിലെ സൂപ്പർ നായികമാരായ ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. ‘മണിയറയിലെ അശോകൻ’ ആണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം.