‘അങ്ങനെ അച്ഛന് ആദ്യമായി എനിക്കൊരു മെസേജ് അയച്ചു’; മക്കളുടെ സിനിമ ശ്രദ്ധ നേടുമ്പോള്‍ അച്ഛന്മാരുടെ പ്രതികരണങ്ങള്‍ അറിയാം
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം. മലയാളത്തിന് ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയരായവരുടെ മക്കള്‍ അണിചേര്‍ന്നിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന്, അനൂപ് സത്യന് എന്നിവരെല്ലാം താരമക്കള്ക്കൂടിയാണ്.
ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ മക്കള്‍ താരങ്ങളുടെ അച്ഛന്മാരുടെ പ്രതികരണം എങ്ങനെയെല്ലാമായിരുന്നു എന്നു നോക്കാം. അച്ഛന് സിനിമ കണ്ടില്ലെന്നും എന്നാല്‍ സിനിമ കണ്ട ആളുകള്‍ അച്ഛന് നിരവധി സന്ദേശങ്ങള്‍ അയച്ചെന്നും കല്യാണി പ്രിയദര്ശന് പറഞ്ഞു. ആ സന്ദേശങ്ങള്‍ വായിച്ച ശേഷം അച്ഛന് ആദ്യമായി തനിക്കൊരു മെസേജ് അയച്ചെന്നും കല്യാണി പറഞ്ഞു. ‘ഐ ആം പ്രൗഡ് ഓഫ് യു’ എന്നായിരുന്നു ആ സന്ദേശം.
Read more: ഡാനിയുടെ കുരുന്ന് കാലില്‍ നിന്നുമാണ് ഹൃദയം കീഴടക്കിയ ആ സൂപ്പര്‍ കോര്‍ണര്‍ കിക്ക് പിറന്നത്: വീഡിയോ
സിനിമയുടെ സ്ക്രിപ്റ്റ് തന്നെ കാണിക്കാതിരുന്നത് നന്നായി എന്നാണ് സത്യന് അന്തിക്കാട് അനൂപ് സത്യനോട് പറഞ്ഞത്. ‘അച്ഛന്റെ ശൈലിയിലുള്ള ചിത്രമല്ല ഇത്. അച്ഛന് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. സിനിമ അച്ഛന് ഒരപാട് ഇഷ്ടമായി. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രമേയമായതിനാല്‍ അച്ഛന്റെ പ്രേക്ഷകരും ഹാപ്പിയായതില്‍ സന്തോഷമുണ്ടെന്നും അനൂപ് സത്യന് പറഞ്ഞു.
‘വാപ്പ സിനിമകള്‍ കണ്ടാല്‍ അഭിപ്രായങ്ങള്‍ പറയാന്‍ താല്പര്യപ്പെടാറില്ലെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ‘എന്റെ സിനിമകള്‍ കണ്ടാല്‍ നന്നായി, കൊള്ളാം എന്നൊക്കെ പറയും. കൂടുതല്‍ അഭിപ്രായങ്ങള്‍ പറയാന്‍ അദ്ദേഹം താല്പര്യപ്പെടാറില്ല’. ദുല്‍ഖര്‍ പറഞ്ഞു. ‘ഉമ്മച്ചിക്ക് സിനിമ ഒരുപാട് ഇഷ്ടമായി. ഇഷ്ടമായെന്ന് എന്നോട് പറയുകയും ചെയ്തു’. താരം കൂട്ടിച്ചേര്‍ത്തു.