സിവില്‍ സര്‍വീസ് മെയിന്‍സ് നേടിയ ബസ് കണ്ടക്ടര്‍; പ്രചരിച്ചത് വ്യാജവാര്‍ത്ത
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞുനിന്നതാണ് സിവില്‍ സര്‍വീസ് മെയിന്‍സ് നേടിയ ഒരു ബസ് കണ്ടക്ടറുടെ വാര്‍ത്ത. തിരക്കേറിയ ജോലിക്കിടെ അഞ്ച് മണിക്കൂര്‍ പഠനത്തിനായി മാറ്റിവെച്ച് സിവില്‍ സര്‍വീസ് മെയിന്‍സ് നേടിയ ബംഗളൂരു സ്വദേശി എന്‍ സി മധുവെന്ന ബസ് കണ്ടക്ടറുടെ കഥ വാര്‍ത്താ മാധ്യമങ്ങളിലും നിറഞ്ഞിരുന്നു. നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നന്‍ സിന്‍ഹ ഉള്‍പ്പെടെ നിരവധി പേര് മധുവിനെ പ്രശംസിച്ചുകൊണ്ട് വാര്‍ത്ത മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴിതാ മധുവിനെക്കുറിച്ച് പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മധു എന്ന മറ്റൊരാളുടെ റോള്‍ നമ്പറും മാര്‍ക്ക് ലിസ്റ്റും കാട്ടി ഈ ബസ് കണ്ടകടര്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
Read more: ഏപ്രില്‍ ഒന്നു മുതല്‍ രാജ്യവ്യാപകമായി ബിഎസ്എന്‍എല്‍ 4ജി
തന്റേതാണെന്ന രീതിയില്‍ മധു കാണിച്ച മാര്‍ക്ക് ലിസ്റ്റ് മധുകുമാരി എന്നയാളുടേതാണെന്നും തെളിഞ്ഞു. ബംഗളൂരുവിലെ ഒരു മാധ്യമസ്ഥാപനം നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ഈ വാര്‍ത്തയുടെ സത്യാവസ്ഥ തെളിഞ്ഞത്.