വുഹാനിൽ നിന്നെത്തിയ 406 പേർക്കും വൈറസ് ബാധയില്ല – ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി
വുഹാനിൽ നിന്നും ഡൽഹിയിലെത്തിയ 406 പേർക്കും കൊറോണ വൈറസ് ബാധയില്ലെന്നു പരിശോധന ഫലം. ചൈനയിൽ രോഗം പടർന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഇവരെ ഡൽഹിയിൽ എത്തിച്ചത്.
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ രക്ത പരിശോധന ഫലമാണ് പുറത്തു വന്നത്. 14 ദിവസത്തെ കരുതല്‍ നിരീക്ഷണത്തിനാണ് ഇവരെ നിരീക്ഷണ ക്യാമ്പിൽ എത്തിച്ചത്.
എന്നാൽ 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയായാലേ സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാനാവു എന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞത്. സംസ്ഥാനത്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനായെന്നും മന്ത്രി പറഞ്ഞു. ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുളളില്‍ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read More: ഓസ്കാർ 2020; ലോകം ഉറ്റുനോക്കുന്ന പുരസ്കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം..
രോഗം ബാധിച്ചവരുടെ സ്ഥിതി മെച്ചപ്പട്ടെങ്കിലും കുറച്ച് ദിവസങ്ങൾ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോധ്യമന്ത്രി പറയുന്നു.