‘മധുരരാജ’ പോലുള്ള മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കാനും ആര്‍പ്പുവിളിച്ച് ആവേശം കൊള്ളാനും എനിക്കിഷ്ടമാണ്,പക്ഷേ..’- ദുൽഖർ സൽമാൻ
മമ്മൂട്ടിയുടെ പാത പിന്തുടർന്ന് സിനിമ ലോകത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ച ദുൽഖർ സൽമാൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. വിജയകരമായ ചിത്രം പ്രദർശനം തുടരവേ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് ദുൽഖർ.
‘ഒരു മാസ് സിനിമയിലെ നായകനാകാന്‍ മാത്രം ഉയര്‍ന്നെന്ന് സ്വയം വിശ്വസിക്കുന്നില്ല. എന്റെ മനസ്സില്‍ ഞാനിന്നും ഒരു ന്യൂ കമറാണ്. വാപ്പച്ചി ചെയ്യുന്ന ‘മധുരരാജ’ പോലുള്ള മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കാനും ആര്‍പ്പുവിളിച്ച് ആവേശം കൊള്ളാനും എനിക്കിഷ്ടമാണ്. പക്ഷേ, എന്റെ മുഖം അത്തരം രംഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ എനിക്കെന്തോ ഇപ്പോഴും കഴിയുന്നില്ല. വാപ്പച്ചിക്കൊപ്പം ഒരു ചിത്രം ഒരുപാട് പേര്‍ ചോദിക്കുന്നു. മുമ്പ് നല്‍കിയ അതേ ഉത്തരം, അങ്ങനെയൊരു സിനിമ ഇപ്പോള്‍ ഇതുവരെ ചര്‍ച്ചയില്‍ പോലും വന്നിട്ടില്ല’.ദുൽഖർ സൽമാൻ വ്യക്തമാക്കുന്നു.
Read More:‘കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ച് മാത്രമേ വീട്ടിൽ കയറൂ’- സാമന്ത അക്കിനേനി
ഇനി റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. അതേസമയം 2020ൽ മികച്ച അവസരങ്ങളാണ് ദുൽഖർ സൽമാനെ കാത്തിരിക്കുന്നത്. പ്രതീക്ഷയുണർത്തുന്ന ഒട്ടേറെ ചിത്രങ്ങൾ അണിയറയിൽ തയ്യാറായിക്കഴിഞ്ഞു.അതിൽ ‘സുകുമാരക്കുറുപ്പ്’ ആണ് ആരാധകർ കാത്തിരിക്കുന്നത്. സുകുമാര കുറുപ്പിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കോളിളക്കം സൃഷ്ടിച്ച സംഭവം ആയതിനാൽ തന്നെ വലിയ പ്രതീക്ഷയാണ് സിനിമയോടും പ്രേക്ഷകർക്ക്.