റോഡിലേക്ക് വീണ പാത്രം വീട്ടുടമയ്ക്ക് എടുത്ത് നല്‍കുന്ന ആന: വൈറല്‍ വീഡിയോ

തല ഉയര്‍ത്തി നില്‍ക്കുന്ന ഗജരാജവീരന്മാരോട് ആരാധനയും ഇഷ്ടവുമൊക്കെ ഏറെയുണ്ട് പലര്‍ക്കും. ഇത്തരത്തില്‍ ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും നാട്ടില്‍ പഞ്ഞമില്ല. ആനകളുടെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.
പാപ്പാനോടൊപ്പം പൊതിച്ചോറ് പങ്കിടുന്ന ആനയും തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിക്കുന്ന ആനയും മാമ്പഴം പറിക്കാന്‍ മതിലു ചാടിക്കടന്ന ആനയുമെല്ലാം അടുത്തിടെ സൈബര്‍ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു ആന.
Read more: പുഞ്ചിരിച്ചും തമിഴ് പറഞ്ഞും പുരസ്‌കാര വേദിയില്‍ താരമായി മഞ്ജു വാര്യര്‍: വീഡിയോ
റോഡില്‍ വീണു കിടന്ന പാത്രം വീട്ടുടമയ്ക്ക് എടുത്തു നല്‍കിയാണ് ഈ ആന ശ്രദ്ധ നേടുന്നത്. സംഭവം ഇങ്ങനെ: റോഡിലൂടെ നടന്നു വരികയായിരുന്നു ആന. ആനപ്പുറത്ത് പാപ്പാനുമുണ്ട്. റോഡില്‍ വീണു കിടക്കുന്ന പാത്രം ആനയുടെ ശ്രദ്ധയില്‍പ്പെട്ടു. തുമ്പിക്കൈകൊണ്ട് പാത്രമെടുത്ത് സമീപത്തെ വീടിന്റെ മുറ്റത്തു നില്‍ക്കുന്ന പെണ്‍കുട്ടിക്ക് ആന കൃത്യതയോടെ എടുത്തു നല്‍കുന്നു.
എന്തായാലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വീഡിയോ ചിത്രീകരിച്ചത് എവിടെ നിന്നാണെന്നു വ്യക്തമല്ലെങ്കിലും നിരവധിപ്പേരാണ് മനോഹരമായ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്.