റെയില്‍വേ പാളം വിനോദത്തിനായി വിനിയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…; ഏഴംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സഹസികത ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ എല്ലാത്തരം സാഹസികതകളും അത്ര നല്ലതല്ല. റെയില്‍വേ പാളത്തിലൂടെ ക്രോസ് ചെയ്യുന്നതും നടക്കുന്നതുമെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയാമെങ്കിലും റെയില്‍വേ പാളത്തിലെ സാഹസികത ഇഷ്ടപ്പെടുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്.
റെയില്‍വേ പാളങ്ങള്‍ സാഹസികതയ്ക്കും വിനോദത്തിനുമായി വിനിയോഗിക്കുമ്പോള്‍ വലിയ അപകടങ്ങളാണ് നമ്മെ കാത്തിരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ. യുഎസിലെ പെന്‍സില്‍വാനയയില്‍ ഫ്രാങ്ക്ലിന് കൗണ്ടിയില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
Read more: ശസ്ത്രക്രിയക്കിടെ വയലിന് വായിച്ച് രോഗി; പിന്നില്‍ ചെറുതല്ലാത്തൊരു കാരണവും: വീഡിയോ
കുതിച്ചെത്തിയ ട്രെയിന്റെ മുന്നില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു കുടുംബത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. ഏഴ് പേര് അടങ്ങുന്ന ഒരു കുടുംബം റെയില്‍വേ ട്രാക്കില്‍ തലങ്ങും വിലങ്ങും ഓടി നടന്ന് കളിക്കുകയാണ്. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളുമുണ്ട് ഈ കൂട്ടത്തില്‍.
ഇവര്‍ റെയില്‍വേ ട്രാക്കിലിരുന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. പെട്ടെന്നാണ് ട്രെയിന്‍ വന്നത്. കൃത്യമായ ഇടപെടല്‍മൂലം വലിയ അപകടത്തില്‍ നിന്നുമാണ് ഈ കുടുംബം രക്ഷപ്പെട്ടത്. ട്രെയിന്‍ പാഞ്ഞെത്തിയപ്പോള്‍ എല്ലാവരും പല വശങ്ങളിലേക്ക് ചിതറിയോടുന്നതും വീഡിയോയില്‍ കാണാം.