‘ആവണി പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ..’; തരംഗമായി കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന നായ
February 4, 2020

വളരെ രസകരമാണ് ചില മൃഗങ്ങളുടെ പെരുമാറ്റം. മനുഷ്യനോട് ഏറെ ഇണങ്ങുന്ന നായകൾ ആണ് രസകരമായ ഇത്തരം സ്വഭാവ രീതികൾ കൊണ്ട് കൂടുതലും ശ്രദ്ധ പിടിച്ച് പറ്റാറുള്ളത്. ഇപ്പോൾ ഊഞ്ഞാലാടിക്കുന്ന ഒരു നായ ആണ് തരംഗം.
ഒരു കൊച്ചു പെൺകുട്ടിയെ ഊഞ്ഞാലാടിക്കുകയാണ് ഈ നായ. വളരെ രസകരമാണ് ഈ കാഴ്ച. ആസ്വദിച്ചാണ് നായ ഊഞ്ഞാലാട്ടുന്നത്. കുട്ടിയും രസിച്ചിരിക്കുകയാണ്.
കൗതുകം നിറഞ്ഞ ഈ കാഴ്ചയാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. മനുഷ്യനോട് ഇണങ്ങി കഴിയുന്ന ജീവി ആയതിനാൽ നായക്ക് ഇത്തരം കാര്യങ്ങളിൽ സാമർഥ്യം കൂടുതലാണ്.