ഇത്രയും ബുദ്ധിയുള്ള മടിയൻ നായയെ ഒരുപക്ഷെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല; ചിരി പടർത്തി നായയുടെ ‘ട്രെഡ്മിൽ ട്രിക്ക്’- വീഡിയോ

February 29, 2020

ഇത്രയും ബുദ്ധി നായയ്ക്ക് ഉണ്ടോ എന്നത്ഭുതപ്പെട്ടുപോകും ചിലപ്പോൾ. കാരണം അത്രക്ക് ബുദ്ധിപരമായി സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ പ്രത്യേക കഴിവാണ് നായയ്ക്ക്. പൊതുവെ ഓടി നടക്കാറുള്ള നായകളെ വീടിനുള്ളിൽ വളർത്തിയാൽ അലസരായി മാറാറുണ്ട്.

അത്തരമൊരു നായയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. അലസനായ നായയെ ഒന്ന് ഉഷാറാക്കാൻ ആയിരിക്കണം പ്രത്യേകം വേലിയൊക്കെ കെട്ടിയ ട്രെഡ്മില്ലിൽ കയറ്റി നിർത്തിയത്.

ആദ്യം വേറെ മാർഗ്ഗമൊന്നുമില്ലാതെ കുറച്ച് സമയം നായ ട്രെഡ്മില്ലിൽ നടന്നു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ കക്ഷി മടുത്തു. എന്ത് ചെയ്യണം എന്ന് ആലോചിച്ച് നിൽക്കാതെ അതിബുദ്ധി പ്രയോഗിച്ചു.

Read More: ‘അമ്മയ്ക്ക് ഇന്ന് പതിനാറാം പിറന്നാൾ’- ആശംസകളറിയിച്ച് കുഞ്ചാക്കോ ബോബൻ

ട്രെഡ്മില്ലിൽ പ്രവർത്തനരഹിതമായ ഒരു ഭാഗത്ത് ഒരു കാലുറപ്പിച്ച് വേലിയിൽ പിടിച്ച് എഴുനേറ്റു നിന്നു. എന്നിട്ട് പയ്യെ മറ്റേ കാല് കൊണ്ട് ട്രെഡ്മില്ലിൽ അലസമായി ഉരസികൊണ്ട് നിന്നു. വളരെ രസകരമാണ് ഈ വീഡിയോ.