ചേതനയറ്റ കുഞ്ഞിന്റെ ശരീരം നെഞ്ചോടൊതുക്കി അമ്മ കുരങ്ങ്..ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് മറ്റൊരു കുരങ്ങും- കണ്ണുനിറയ്ക്കുന്ന വീഡിയോ

February 28, 2020

മനുഷ്യനേക്കാൾ മക്കളോട് സ്നേഹം കാണിക്കുന്നത് മൃഗങ്ങളാണെന്നു തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിലൊക്കെ കാണാറുള്ളത്. വിവേകപൂർവം ചിന്തിക്കാനുള്ള ശേഷിയില്ലാത്ത ഈ ജീവികൾ എങ്ങനെ ഇത്ര അനോഭാവപൂർവം പെരുമാറുന്നു എന്നത് അത്ഭുതമുണർത്താറുണ്ട്.

ഇപ്പോൾ അത്തരമൊരു ഹൃദയം കവരുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കുഞ്ഞു മരിച്ച അമ്മ കുരങ്ങിന്റെ കരളലിയിക്കുന്ന നിമിഷങ്ങളാണ് ഈ വീഡിയോയിലുള്ളത്.

ചേതനയറ്റ കുഞ്ഞിന്റെ ശരീരം നെഞ്ചോടടുക്കി മരക്കൊമ്പിൽ വിഷാദയായി ഇരിക്കുകയാണ് അമ്മക്കുരങ്ങ്. ഒരമ്മയുടെ എല്ലാ ദുഃഖവും ആ കുരങ്ങിൽ കാണാൻ സാധിക്കും. മറ്റൊരു കുരങ്ങ് ഇടക്ക് വന്നു കുഞ്ഞിന്റെ ശരീരം പരിശോധിച്ച് അമ്മ കുരങ്ങിനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച് പോകുന്നുമുണ്ട്.

ചേതനയറ്റ് തണുത്തുറഞ്ഞ ശരീരം കുരങ്ങ് നെഞ്ചോട് ഒതുക്കി പിടിച്ചാണ് നടക്കുന്നത്. ഒടുവിൽ ഒരു മൈതാനത്ത് കുഞ്ഞിന്റെ ശരീരം മനസില്ലാ മനസോടെ കിടത്തി പോകാൻ ഒരുങ്ങുകയാണ് അമ്മ കുരങ്ങ്. പക്ഷെ പോകാൻ അതിന്റെ മനസ് അനുവദിക്കുന്നില്ലെന്ന് കാഴ്ച്ചയിൽ വ്യക്തമാണ്. ഒടുവിൽ സങ്കടത്തോടെ ശരീരത്തിനടുത്ത് നിന്നും അൽപം മാറി ഇരിക്കുകയാണ് ഈ അമ്മ. ആരുടേയും ഹൃദയത്തിൽ നൊമ്പരം ഉണർത്തും ഈ കാഴ്ച.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!