അറുപത് കടന്ന് ശ്രേയസ് അയ്യര്‍ പുറത്തേക്ക്; ആശ്വാസ ജയം തേടി ഇന്ത്യ
ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന പരമ്പരയിലെ അവസാന മത്സരം പുരോഗമിക്കുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസീലന്‍ഡ് ഇതിനോടകംതന്നെ പരമ്പര സ്വന്തമാക്കി. അതുകൊണ്ടുതന്നെ ആശ്വാസജയം തേടിയാണ് ഇന്ത്യ മൂന്നാം മത്സരത്തില്‍ കളത്തിലിറങ്ങിയിരിക്കുന്നത്.
ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ഫോമിലാണ്. 30 ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് ആണ് ഇന്ത്യ നേടിയിരിക്കുന്നത്. 63 പന്തുകളില്‍ നിന്നായി 62 റണ്‍സ് നേടിയ ശേഷമാണ് ശ്രേയസ് അയ്യര്‍ കളം വിട്ടത്.
Read more: മുഖത്തിന്റെ പാതി കാന്‍സര്‍ കവര്‍ന്നിട്ടും തളര്‍ന്നില്ല, ഇത് ബില്ലിയുടെ ജീവിതം
പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. 42 പന്തുകളില്‍ നിന്നുമായി പൃഥ്വി ഷാ 40 റണ്‍സ് നേടി. എന്നാല്‍ ഒരു റണ്‍ മാത്രമാണ് മൂന്നാം അങ്കത്തില്‍ മായങ്ക് അഗര്‍വാള്‍ നേടിയത്. മൂന്നാമതായി ഇറങ്ങിയ ഇന്ത്യന്‍ നായകന് വിരാട് കോലി 9 റണ്‍സ് എടുത്ത് കളം വിട്ടു.