‘അശ്വതിയും ‘അപരനും’ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് 32 വർഷം’- ജയറാം

February 18, 2020

മലയാളികളുടെ പ്രിയ താര ജോഡിയാണ് ജയറാമും പാർവതിയും. പ്രണയിച്ച് വിവാഹിതരായതാണ് പാർവതിയും ജയറാമും. അപരൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ഒപ്പം തന്നെ പാർവതിയും ജയറാമിന്റെ ജീവിതത്തിലേക്ക് വരികയായിരുന്നു.

ഇപ്പോൾ ആ രണ്ടു സന്തോഷങ്ങളും കടന്നു വന്നതിന്റെ മുപ്പത്തിരണ്ടാം വാർഷികം ആഘോഷിക്കുകയാണ് ജയറാം. ഇൻസ്റ്റാഗ്രാമിൽ പാർവതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇങ്ങനെ കുറിച്ചിരിക്കുന്നു.

‘മുപ്പത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് എന്റെ ജീവിതത്തിലെ രണ്ട് മികച്ച കാര്യങ്ങൾ കടന്നു വന്ന ദിവസമാണിന്ന്. എന്റെ അശ്വതിയും ആദ്യ സിനിമ ‘അപരനും’.

1988ൽ ‘അപരൻ’ എന്ന സിനിമയിലൂടെയാണ് ജയറാം മലയാള സിനിമ ലോകത്തേക്ക് കടന്നു വന്നത്. ചിത്രത്തിൽ നായികയായിരുന്നത് അന്ന് തന്നെ പ്രശസ്തയായിരുന്ന പാർവതി ആയിരുന്നു.

https://www.instagram.com/p/B8sFaSspbvW/?utm_source=ig_web_copy_link

പ്രണയം ആരുമറിയാതെ ഇരുവരും മുന്നോട്ട് കൊണ്ടുപോയെങ്കിലും കണ്ടുപിടിച്ചത് ശ്രീനിവാസനായിരുന്നു. ‘തലയണ മന്ത്രം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ശ്രീനിവാസൻ ഇരുവരും തമ്മിലുള്ള പ്രണയം നിരീക്ഷിച്ച് ഉറപ്പിക്കുകയായിരുന്നു.

ഇപ്പോൾ ജയറാമിന്റെയും പാർവതിയുടെയും മകൻ കാളിദാസ് ജയറാം സിനിമ ലോകത്ത് സജീവമാകുകയാണ്. മകൾ മാളവിക മോഡലിംഗ് രംഗത്തും ചുവടുവെച്ചിട്ടുണ്ട്.