മുൾക്കിരീടം ചൂടി ജീസസ് ക്രൈസ്റ്റായി ജയസൂര്യ
വേറിട്ട വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് ജയസൂര്യ. തുടക്കം തന്നെ സംസാര ശേഷിയില്ലാത്ത കഥാപാത്രമായി ആയിരുന്നു. പിന്നീട് ചെയ്ത വേഷങ്ങളും വളരെയധികം വ്യത്യസ്തമായതായിരുന്നു. ഇപ്പോൾ ജീസസ് ക്രൈസ്റ്റായുള്ള ജയസൂര്യയുടെ ചിത്രമാണ് തരംഗമാകുന്നത്.
ഒരു അഭിമുഖത്തിൽ ജയസൂര്യ പറഞ്ഞ സ്വപ്ന വേഷമാണ് യേശുക്രിസ്തുവിന്റേത്. ഇത് കേട്ട ആരാധകനാണ് തലയിൽ മുൾക്കിരീടം ചൂടിയ യേശു ക്രിസ്തുവായി ജയസൂര്യയെ ചിത്രീകരിച്ചത്. ജയസൂര്യ തന്നെയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘പ്രേതം 2’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സമയത്താണ് ജോസഫ് അന്നംകുട്ടിയുമായുള്ള അഭിമുഖത്തിൽ സ്വപ്ന വേഷത്തെ കുറിച്ച് ജയസൂര്യ പറഞ്ഞത്. ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ പോലുള്ള ചിത്രങ്ങൾ ചെയ്യാൻ താല്പര്യമുണ്ടെന്നും യേശു ക്രിസ്തുവിന്റെ വേഷമാണ് അഭിനയിക്കാൻ ആഗ്രഹമെന്നും ജയസൂര്യ വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖം കണ്ടതിന് ശേഷം ജയസൂര്യയെ വിഷ്ണു എന്ന ആരാധകൻ ജീസസ് ക്രൈസ്റ്റ് ആയി ചിത്രീകരിക്കുകയായിരുന്നു.
അതേസമയം ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘കത്തനാര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ആനിമേറ്റഡ് ടീസർ വന്നിരുന്നു . ആകാംക്ഷയും ഭയവും നിറച്ചാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നതും.
Read More:‘കീർത്തിക്ക് എന്നോട് അത്യധികം സ്നേഹവും കെയറുമാണ്’- കീർത്തി സുരേഷുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജിമ
‘ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍’, ‘ജോ ആന്‍ഡ് ദ് ബോയ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആണ് പുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാരായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുക.