ഷൂട്ടിങ്ങ് ലൊക്കേഷനിലെ അപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായവുമായി കമല്‍ഹാസന്‍
കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് താരത്തിന്റെ സഹായഹസ്തം. മരണപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.
സിനിമയുടെ സെറ്റില്‍ ക്രെയിന്‍ തകര്‍ന്നുവീണാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ അപകടത്തില്‍ മരണപ്പെട്ടു. സംവിധാന സഹായികളായ മധു (29), കൃഷ്ണ (34), നൃത്ത സഹസംവിധായകന്‍ ചന്ദ്രന്‍ (60) എന്നിവരാണ് മരണപ്പെട്ടത്. സംവിധായകന്‍ ശങ്കര്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് അപകടത്തെ തുടര്‍ന്ന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read more: നൃത്തത്തില്‍ അലിഞ്ഞ് ശോഭന; ശ്രദ്ധേയമായി ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഗാനം
”ഈ തുക മരിച്ചു പോയവരുടെ ജീവന് ഒരിക്കലും പകരമാവില്ല. ഈ ഒരു അപകടം ചൂണ്ടി കാണിക്കുന്നത് സിനിമകളുടെ ചിത്രീകരണ വേളകളിലുള്ള സുരക്ഷയുടെ കുറവാണ്. സിനിമ സെറ്റുകളിലെ സുരക്ഷാ കുറവുകളെ പറ്റി ഞാന്‍ എന്റെ ഒരു സുഹൃത്തിനോട് സംസാരിച്ചിരുന്നു. എല്ലാ സെറ്റുകളിലും ഇനിയെങ്കിലും സുരക്ഷാ സജീകരണങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ചിത്രങ്ങളുടെ ബജറ്റിനെ പറ്റി വാതോരാതെ സംസാരിക്കുമ്പോള്‍ സെറ്റിലെ സുരക്ഷയെ പറ്റി നാം മറന്നു പോകുന്നു.” കമല്‍ഹാസന്‍ പറഞ്ഞു.