ദുൽഖർ സൽമാനും ഗൗതം മേനോനും നേർക്ക് നേർ; ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ ട്രെയ്‌ലർ

ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’. ഋതു വർമ്മ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേസിങ് പെരിയ സ്വാമിയാണ്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ എത്തി. ദുൽഖർ സൽമാൻ നായകനാകുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രം കൂടിയാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’.
ട്രെയിലറിൽ ശ്രദ്ധേയമാകുന്നത് ഗൗതം മേനോന്റെ കഥാപാത്രമാണ്. ദുൽഖർ സൽമാന്റെ വില്ലനായാണ് ഗൗതം മേനോൻ എത്തുന്നത്. പ്രണയവും സൗഹൃദവും പങ്കു വയ്ക്കുന്ന ചിത്രം സാങ്കേതിക പ്രശ്നങ്ങൾ മൂലം റിലീസ് നീളുകയായിരുന്നു.
റോഡ് മൂവി ഗണത്തിൽ പെടുന്ന ചിത്രത്തിൽ ഐടി പ്രൊഫഷണലിന്റെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. എഫ്ടി ആർ ഫിലിമ്സിന്റെ ബാനറിൽ ഫ്രാൻസിസ് കണ്ണൂക്കാടനാണ് ചിത്രം നിർമിക്കുന്നത്.
Read More: ശ്രദ്ധനേടി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ആകാശദൃശ്യം
അതേസമയം ഒട്ടേറെ ചിത്രങ്ങളാണ് ദുൽഖർ സൽമാന്റേതായി എത്തുന്നത്. അനൂപ് സത്യൻ ചിത്രം ‘വരനെ ആവശ്യമുണ്ട്’ തിയേറ്ററിൽ മികച്ച പ്രതികരണം സ്വന്തമാക്കി മുന്നേറുകയാണ്. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ‘സുകുമാരക്കുറുപ്പ്’ അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലും ദുൽഖർ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.