20 വർഷമായി നായികയായി തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് കരീന കപൂർ

February 19, 2020

ബോളിവുഡ് സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ് കരീന കപൂർ. സിനിമയിലെത്തി 20 വർഷങ്ങൾ കഴിഞ്ഞിട്ടും കരീന കപൂർ ഇന്നും നായികയായി തുടരുകയാണ്. നടിമാരെ സംബന്ധിച്ച് ഇത്രയും കാലം നായികയായി തന്നെ തുടരാൻ സാധിക്കുന്നത് അപൂർവമാണ്. ഈ അപൂർവ ഭാഗ്യത്തെ കുറിച്ച് പറയുകയാണ് കരീന കപൂർ.

ആഗ്രഹിക്കുമ്പോഴൊക്കെ അഭിനയിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കരീന പറയുന്നു. ‘സിനിമയിൽ നായികയായി ഒരാൾക്ക് അധിക കാലം തുടരാൻ കഴിയില്ലെന്ന് പറയുമ്പോൾ എനിക്ക് ഇത്രയും കാലം അഭിനയിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. പ്രേക്ഷകർ നൽകുന്ന സ്നേഹവും പിന്തുണയുമാണ് ഇത്രയും കാലം തുടരാൻ കാരണം’.

Read More:ശ്രദ്ധനേടി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ആകാശദൃശ്യം

വിവാഹം കഴിഞ്ഞ ശേഷവും കരീന കപൂർ സിനിമയിൽ സജീവമായിരുന്നു. ഭർത്താവ് സെയ്ഫ് അലി ഖാന്റെ പിന്തുണ കരീനയ്ക്ക് ലഭിച്ചിരുന്നു. മകൻ തൈമൂർ പിറന്നതിനു ശേഷം കുറച്ച് നാൾ ഇടവേള വന്നെങ്കിലും തിരികെയെത്തിയതും നായികയായി തന്നെയാണ്.