തെങ്ങു ചതിച്ചാലും പെണ്ണ് ചതിക്കില്ല- പ്രണയം പങ്കുവെച്ച് സ്റ്റീഫൻ ദേവസ്സിയുടെ ‘കട്ടപ്രേമം’

February 17, 2020

പ്രണയദിനത്തിൽ സംഗീത സാന്ദ്രമായൊരു സമ്മാനമാണ് സ്റ്റീഫൻ ദേവസി ഒരുക്കിയത്. ‘കട്ടപ്രേമം’ എന്ന മ്യൂസിക് ആൽബമാണ് സ്റ്റീഫൻ ദേവസി മലയാളികൾക്കായി സമ്മാനിച്ചത്.

സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിലുള്ള സോളിഡ് ബാൻഡും ആട്ടം കലാസമിതിയും ചേര്‍ന്നാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. അജീഷ് ദാസൻ എഴുതിയ വരികൾക്ക്, സ്റ്റീഫൻ ദേവസ്സി തന്നെയാണ് സംഗീതം ചെയ്തിരിക്കുന്നത്. സ്റ്റീഫനും, ശ്യാം പ്രസാദും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.

ഒരു നാടൻ പ്രണയത്തിന്റെ വ്യത്യസ്തമായ ആവിഷ്കാരമാണ് ‘കട്ടപ്രേമം’ എന്ന മ്യൂസിക് ആൽബം. തൃശ്ശൂരിലാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഉണ്ണി, അഞ്ചു, ബാബു എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. സ്റ്റീഫൻ ദേവസിയും ബാൻഡ് അംഗങ്ങളും പാട്ടിൽ പ്രത്യക്ഷപെടുന്നുണ്ട്.

Read More:‘കീർത്തിക്ക് എന്നോട് അത്യധികം സ്നേഹവും കെയറുമാണ്’- കീർത്തി സുരേഷുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജിമ

ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ ‘ഉപ്പും മുളകും’ സീരിയൽ സംവിധായകൻ സതീഷ് ആണ് ‘കട്ടപ്രേമം’ സംവിധാനം ചെയ്തിരിക്കുന്നതും. ഛായാഗ്രഹണം ടി ഡി ശ്രീനിവാസ് ആണ്.