ഭക്തിയുടെ പാരമ്യത്തിലെത്തിച്ച് ‘ത്രിപുരാംബിക’: ശ്രദ്ധനേടി നവരാത്രി സ്‌പെഷ്യൽ മ്യൂസിക് ആൽബം

October 26, 2023

രാജേഷ് .ആർ .നാഥ് ഗാനരചനയും സംവിധാനവും, സുഭാഷ് മോഹൻ രാജ് സംഗീത സംവിധാനവും നിർവഹിച്ച് മഹാനവമി ദിവസം റിലീസായ ‘ത്രിപുരാംബിക’ എന്ന നവരാത്രി സ്‌പെഷ്യൽ മ്യൂസിക്ക് ആൽബം ശ്രദ്ധേയമാകുന്നു. വരദായിനിയായ ദുർഗ്ഗയെയും ശക്തിസ്വരൂപിണിയായ കാളിയെയും വർണ്ണിച്ചെഴുതിയ ഈ ഗാനത്തിന്റെ ചടുല സംഗീതം ദേവിഭക്തിയുടെ പാരമ്യതയിലേയ്ക്ക് ആസ്വാദകരെ എത്തിക്കുന്നുണ്ട്.

ഏകദേശം അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഈ ആൽബം ഹൃദയസ്പർശിയായ ഒരു കഥകൂടി പറഞ്ഞുവെക്കുന്നു. ജനപ്രിയ പരമ്പരകളിലൂടെയും , പ്രമുഖബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ അഭിനേത്രി രോഹിണി രാഹുൽ, ഫ്ളവേർസ് ടി .വി യിലെ കട്ടുറുമ്പ് എന്ന പ്രോഗ്രാമിലെ ബാലതാരം മാസ്റ്റർ ആര്യൻ, നർത്തകിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. ദീപാമാധവൻ, മോഹിനിയാട്ടനർത്തകിയായ വേദ രാജേഷ് തുടങ്ങിയവരാണ് ത്രിപുരാംബികയിലെ കഥാപാത്രങ്ങളായി വേഷമിട്ടത്.

പ്രശസ്ത ചലച്ചിത്രതാരം മനോജ്.കെ .ജയൻ, സ്റ്റാർ മാജിക് അവതാരക ലക്ഷ്മി നക്ഷത്ര, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ സേഷ്യൽമീഡിയയിലൂടെ മഹാനവമിദിവസം ആൽബം റിലീസ് ചെയ്‌തത്‌.

സുഭാഷ് മോഹൻ രാജ്, രാജേഷ് .ആർ .നാഥ്

Read also: “ആർടിഓ യെ കാണണം.. എന്താ മക്കളേ കാര്യം? ഓടിയെത്തുമ്പോൾ ഡബിൾ ബെല്ല് അടിച്ച് ബസ് വിടും”; പരാതിയുമായി കുട്ടികൾ, ഉടനെ നടപടി

ആലാപനം – കലേഷ് കരുണാകരൻ, കോറസ് – ആവണി മൽഹാർ ,സോണി മോഹൻ, ഛായാഗ്രഹണം – ബിമൽ കുമാർ .ബി, ചിത്രസംയോജനം – ജിഷ്‌ണു, കളറിസ്റ്റ് – ആൽവിൻ ആന്റണി, മേക്കപ്പ് – അനീഷ് ചാൻ, കലാസംവിധാനം – ഹരി തിരുവിഴാംക്കുന്ന്, നൃത്തസംവിധാനം – അപർണ്ണ.ടി.എസ്സ്‌, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ – ചിറയ്ക്കൽ രാജു, പ്രോഗ്രാമിംഗ് – ശ്രീരാഗ് സുരേഷ്, മിക്സിങ് & മാസ്ററിങ് – സുരേഷ് കൃഷ്ണൻ, സ്റ്റുഡിയോ- SKR സ്റ്റുഡിയോ (കൊച്ചി), മിക്സിങ് & മാസ്ററിങ് – സുരേഷ് കൃഷ്ണൻ, ലൊക്കേഷൻ – ചിത്രാഞ്ജലി സ്റ്റുഡിയോ(തിരുവന്തപുരം), യൂണിറ്റ് – പവർ ടെക് (നോർത്ത് പറവൂർ, എറണാകുളം).

Story highlights- thripurambika musical video