വീണ്ടും മെലിഞ്ഞ് കീർത്തി സുരേഷ്; അമ്പരപ്പിക്കുന്ന മാറ്റവുമായി നടി

February 4, 2020

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ താര റാണിയായി മാറിയിരിക്കുകയാണ് കീർത്തി സുരേഷ്. നടി സാവിത്രിയുടെ ജീവിതം പറഞ്ഞ ‘മഹാനടി’യിലൂടെ ദേശിയ പുരസ്കാരവും സ്വന്തമാക്കിയ കീർത്തി സുരേഷ്, ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. ബോളിവുഡ് നടിമാർ പൊതുവെ സൈസ് സീറോ ആയതിനാൽ കീർത്തിയും കൂടുതൽ മെലിയുകയാണ്.

https://www.instagram.com/p/B8EXL3KJ1ni/?utm_source=ig_web_copy_link

മെലിഞ്ഞതിനു ശേഷമുള്ള കീർത്തി സുരേഷ് ഒരുപാട് മാറിപ്പോയി എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോൾ പിങ്ക് നിറത്തിലുള്ള ഒരു ലഹങ്കയണിഞ്ഞ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/B8EW2aYJPVR/?utm_source=ig_web_copy_link

അതേസമയം ‘മൈദാൻ’ എന്ന ബോളിവുഡ് ചിത്രത്തിൽ നിന്നും കീർത്തി പിന്മാറിയിരുന്നു. അതിനാൽ കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം ഏത് സിനിമയിലൂടെയായിരിക്കും എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

https://www.instagram.com/p/B8EUNlaJhPs/?utm_source=ig_web_copy_link

Read More:‘ദുൽഖറിസം’; സിനിമയിലെ എട്ട് വർഷങ്ങൾ, ‘കുറുപ്പ്’ സെറ്റിൽ സന്തോഷം പങ്കിട്ട് താരങ്ങൾ

2020ൽ കീർത്തിയുടേതായി നിരവധി ചിത്രങ്ങളാണ് റിലീസിന് തയാറെടുക്കുന്നത്. തെലുങ്കിൽ ‘മിസ് ഇന്ത്യ’ എന്നൊരു ചിത്രവും മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രവുമാണ് റിലീസ് ചെയ്യാൻ ഉള്ളത്.

https://www.instagram.com/p/B8EWOaMpw1C/?utm_source=ig_web_copy_link

അതോടൊപ്പം രജനികാന്തിന്റെ നൂറ്റിയറുപത്തെട്ടാമത്തെ ചിത്രത്തിൽ നായികയായി കീർത്തി സുരേഷ് എത്തുന്നു. ഒട്ടേറെ നായികമാരുടെ പേരുയർന്നുവെങ്കിലും കീർത്തിയെ ഒടുവിൽ നായികയായി നിശ്ചയിച്ചിരിക്കുകയാണ്.