കേരളത്തിൽ വരൾച്ച തുടരും; മഴയ്ക്ക് സാധ്യതയില്ല
കേരളത്തിൽ കനത്ത ചൂട് തുടരുകയാണ്. അടുത്ത സമയത്തൊന്നും മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴയുടെ ദൗർലഭ്യത്തിന് പുറമെ കനത്ത ചൂട് പല ജില്ലകളിലും വർധിക്കുകയാണ്.
കോട്ടയത്തും ആലപ്പുഴയിലും കഴിഞ്ഞ രണ്ടു ദിവസമനുഭവപ്പെട്ട ചൂട് തുടരുന്നു. പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ തുടങ്ങിയ ജില്ലകളിലും വർധിച്ച തോതിൽ ചൂട് അനുഭവപ്പെടുന്നുണ്ട്. പുനലൂരാണ് ഏറ്റവും കുറവ് താപനില. മറ്റിടങ്ങളിൽ 30 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടുമ്പോൾ പുനലൂർ 21 ഡിഗ്രി സെൽഷ്യസ് ആണ്.
Read More:‘പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്ത്’- ശ്യാം പുഷ്കരനെ അഭിനന്ദിച്ച് ഭദ്രൻ
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വരണ്ട കാറ്റ് കേരളത്തിലേക്ക് എത്തിയതാണ് ചൂട് കൂടാൻ കാരണം. കടൽകാറ്റ് കുറഞ്ഞതും പ്രശ്നമായി. കനത്ത ചൂടിന്റെ ഭാഗമായി ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.