“മണ്ണു വേണം പിന്നെ ഇലയും ഇതാണ് നമ്മുടെ കേക്ക്”; രസികന്‍ കുക്കറി ഷോയുമായി ഒരു കുട്ടി പാചകറാണി: വീഡിയോ

February 6, 2020

സമൂഹമാധ്യമങ്ങളില്‍ ഇക്കാലത്ത് നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് കുക്കറി ഷോകള്‍. വേറിട്ട രുചി വൈവിധ്യങ്ങള്‍ വ്യത്യസ്തതയോടെ അവതരിപ്പിക്കുന്നു കുക്കറി ഷോകളില്‍ പലരും. ഇപ്പോഴിതാ സൈബര്‍ ലോകത്ത് താരമാകുകയാണ് ഒരു കുട്ടി പാചകറാണി.

ഈ കുട്ടിത്താരം എന്താണ് ഉണ്ടാക്കുന്നത് എന്നല്ലേ… അതൊരു കേക്ക് ആണ്. കേക്ക് എന്നു പറഞ്ഞാല്‍ ഒരല്പം വ്യത്യസ്തമാര്‍ന്ന കേക്ക്. മണ്ണും ഇലയുമൊക്കെ ഉപയോഗിച്ചാണ് ഈ മിടുക്കി കേക്ക് ഉണ്ടാക്കുന്നത്. കുട്ടിക്കാലത്ത് പലരും മണ്ണപ്പം ചുട്ട് കളിച്ചിട്ടില്ലേ, അതുതന്നെ സംഭവം.

Read more: “കുഞ്ഞിക്കാ…, ആ വിളിയില്‍ ഒരു സ്‌നേഹം നിറഞ്ഞു നില്‍ക്കുന്നു”: വിളിപ്പേരിനെക്കുറിച്ച് മനസ്സു തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍

എങ്ങനെയാണ് മണ്ണുപയോഗിച്ച് കേക്കുണ്ടാക്കുന്നത് എന്ന് കുട്ടി പാചകറാണി വ്യക്തമാക്കുന്നുണ്ട്. രസകരമാണ് മിടുക്കിയുടെ അവതരണ ശൈലിയും. ‘ഇന്നു നമ്മള്‍ ഉണ്ടാക്കാന്‍ പോകുന്നത് ഒരു കേക്ക് ആണ്’ എന്നു പറഞ്ഞു തുടങ്ങുന്ന കുട്ടിത്താരം കേക്കിന് ആവശ്യമായ സാധനങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട്. തുടര്‍ന്ന് മണ്ണുകൊണ്ട് കേക്ക് ഉണ്ടാക്കുന്നു.

എന്തായാലും ഈ കുട്ടി പാചകറാണിയുടെ കുക്കറി ഷോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്.

https://www.facebook.com/varietymedia.in/videos/220343829008601/