മമ്മൂട്ടിയെ നായകനാക്കി വൈശാഖിന്‍റെ പുതിയ ചിത്രം; ‘ന്യൂയോര്‍ക്ക്’ ഒരുങ്ങുന്നു

February 1, 2020

വൈശാഖ്- മമ്മൂട്ടി കെട്ടുകെട്ടില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. ‘ന്യൂയോര്‍ക്ക്’ എന്നാണ് ചിത്രത്തിന്റെ പേര്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. പൂര്‍ണമായും അമേരിക്കയിലായിരിക്കും സിനിമയുടെ ചിത്രീകരണം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ത്രില്ലറാണ് ‘ന്യൂയോര്‍ക്ക്’.

യുജിഎം പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ‘അമര്‍ അക്ബര്‍ ആന്റണി’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് യുജിംഎം പ്രൊഡക്ഷന്‍സ്. ‘ഇര’ എന്ന ആദ്യ സിനിമയിലൂടെത്തന്നെ ശ്രദ്ധേയനായ നവീന്‍ ജോണിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ.

Read more: അഗ്നിപര്‍വ്വത സ്ഫോടനം ഒരു മനുഷ്യന്റെ തലച്ചോറിനെ തിളങ്ങുന്ന സ്ഫടികമാക്കി മാറ്റിയപ്പോള്‍: പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

അതേസമയം ഷൈലോക്ക് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. അജയ് വാസുദേവാണ് ഷൈലോക്കിന്റെ സംവിധായകന്‍. ‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളുടെ സ്വഭാവമാണ് നായകകഥാപാത്രത്തിന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം.

https://www.facebook.com/vysakh.film.director/photos/a.549605681902007/1299539656908602/?type=3&theater

ബോസ് എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. സിനിമാ നിര്‍മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന ബോസ് കൊടുത്ത പണം കൃത്യമായി തിരികെ ലഭിച്ചില്ലെങ്കില്‍ പ്രശ്‌നക്കാരനാകുന്നു. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം നെഗറ്റീവ് ടച്ചുള്ളതാണ്. ഷേക്‌സ്പിയര്‍ കഥകളിലെ നെഗറ്റീവ് ടച്ചുള്ള ഷൈലോക്കിനെ ഓര്‍മ്മപ്പെടുത്തും ഈ കഥാപാത്രം. അതുകൊണ്ടാണ് ബോസിനെ എല്ലാവരും ഷൈലോക്ക് എന്നു വിളിക്കുന്നത്.