വിമാനത്താവളത്തിലെ മനുഷ്യക്കരടി; ജീവനുംകൊണ്ട് പാഞ്ഞ് കുരങ്ങന്മാർ, വൈറൽ വീഡിയോ

February 10, 2020

കൗതുകം നിറഞ്ഞ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ വിമാനത്താവളത്തിന്റെ അകത്തുകയറിയ കുരങ്ങന്മാരെ ഓടിക്കാൻ പണിപ്പെടുന്ന വിമാനത്താവളത്തിലെ ജീവനക്കാരുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ കൗതുകം ജനിപ്പിക്കുന്നത്. കുരങ്ങുകളെ ഓടിക്കാൻ കരടിയുടെ വേഷം ധരിച്ചെത്തിയ ആളുടെ വീഡിയോയാണ് വൈറലാകുന്നത്.

കാണുമ്പോൾ രസകരമായി തോന്നുമെങ്കിലും അല്പം റിസ്‌ക് എടുത്താണ് വിമാനത്താവളത്തിലെ ജീവനക്കാർ കുരങ്ങുകളെ പായിക്കാൻ ശ്രമിക്കുന്നത്. അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിലാണ് സംഭവം.

കുരങ്ങുകളുടെ ശല്യം വളരെ കൂടിയതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെപോലും ഇത് ദോഷമായി ബാധിക്കാൻ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാരിൽ ഒരാൾ കരടിയുടെ വേഷമണിഞ്ഞ് കുരങ്ങുകളെ തുരത്തി ഓടിക്കാൻ ശ്രമം നടത്തിയത്.

കരടി തങ്ങളെ ആക്രമിക്കാൻ വരികയാണെന്ന് കരുതി കുരങ്ങുകൾ ഓടി രക്ഷപ്പെട്ടു. ഈ ഐഡിയ വർക്ക്ഔട്ട് ആയതോടെ വിമാനത്താവളത്തിലെ കുരങ്ങുകളുടെ ശല്യം കുറഞ്ഞു. അവിടുത്തെ ജീവനക്കാരിൽ ആരോ ഒരാൾ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!