റി റിലീസിനൊരുങ്ങി ഫഹദ് ചിത്രം മൺസൂൺ മാംഗോസ്
ദാവീദ് പള്ളിക്കൽ എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ എത്തിയ ചിത്രമാണ് മൺസൂൺ മാംഗോസ്. റി റിലീസിനൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അബി വർഗീസ് ആണ്. പൂർണമായും അമേരിക്കയിൽ ചിത്രീകരിച്ച സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത് അബി വർഗീസും നവീൻ ഭാസ്കറും ചേർന്നാണ്. കായൽ ഫിലിംസിന്റെ ബാനറിൽ തമ്പി ആന്റണി തെക്കേക്ക്, പ്രേമ തെക്കേക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ടൊവിനോ തോമസ്, വിനയ് ഫോർട്ട്, തമ്പി ആന്റണി, അലൻസിയർ, നന്ദു, വിജയ്റാസ്, ദിനേശ് പ്രഭാകർ, സഞ്ജു ശിവറാം, ഐശ്വര്യ മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും.
അതേസമയം ഫഹദ് ഫാസിലിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ട്രാൻസ് ആണ്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യതയോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. അന്‍വര്‍ റഷീദാണ് ട്രാന്‍സിന്റെ സംവിധായകന്. സോഷ്യല്‍ ഡ്രാമ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ട്രാൻസ്.
നസ്രിയ, ഗൗതം മേനോനന്, ദിലീഷ് പോത്തന്, ചെമ്പന്‍ വിനോദ്, സൗബിന് ഷാഹിര്‍, വിനായകന്, ധര്മ്മജന് ബോള്‍ഗാട്ടി, അര്ജുന് അശോകന്, ശ്രിന്ദ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.