നായകനും പുറത്ത്; ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തുടർച്ചയായി ബാറ്റിങ് തകർച്ച. ന്യൂസിലന്‍ഡിന്റെ 348 റൺസ് എന്ന ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് നാല് വിക്കറ്റാണ് നഷ്ടമായി കഴിഞ്ഞത്.
മുൻനിര താരങ്ങളെല്ലാം പുറത്താകുകയും ചെയ്തതോടെ ഇന്ത്യയുടെ വിജയം പ്രതിസന്ധിയിലാണ്. ഓപ്പണര്‍മാരായ പൃഥ്വി ഷാ (30 പന്തിൽ നിന്ന് 14), മായങ്ക് അഗര്‍വാള്‍ (99 പന്തില്‍ നിന്ന് 58), ചേതേശ്വര്‍ പൂജാര (81 പന്തില്‍ നിന്ന് 11), ക്യാപ്റ്റനായ വിരാട് കോലി എന്നിവരാണ് പുറത്തായത്.
അഞ്ചിന് 216 റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ് മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 100.2 മത്തെ ഓവറിൽ 348 റൺസെടുത്താണ് ന്യൂസിലൻഡ് ഓൾഔട്ടായത്.
ഇന്ത്യക്കായി ഇശാന്ത് ശർമ്മ അഞ്ചും, അശ്വിൻ മൂന്നും, ഭുംറ, ഷമി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ചുരുക്കത്തിൽ ഇന്ത്യക്ക് വിജയ സാധ്യത വളരെ കുറവാണെന്നു തന്നെ പറയാം.
Read More: ‘ഈ സാഹസം ഏറ്റെടുക്കാൻ ഞാൻ ആരോടും പറയില്ല’- പൃഥ്വിരാജ്
മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്നതാണ് ഇന്ത്യയുടെ നില. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇനിയും 39 റൺസ് കൂടി വേണം.