ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ വിവാഹിതരായാല്‍…; ശ്രദ്ധേയമായി ‘ഓ മൈ കടവുളേ’ ട്രെയ്ലര്
ആത്മാര്‍ത്ഥ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ കഥ പറയുന്ന പുതിയ തമിഴ് ചിത്രമാണ് ‘ഓ മൈ കടവുളേ’. ചത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. അശ്വത് മാരിമുത്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അശോക് സെല്വന്, റിതിക സിങ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ഒരു റൊമാന്റിക് എന്റര്‍ടെയ്നറാണ് ‘ഓ മൈ കടവുളേ’ എന്ന ചിത്രം. ബസ്റ്റ് ഫ്രണ്ട്സ് ആയിരിക്കുന്ന രണ്ടുപേര്‍ വിവാഹിതരാവുകയും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ആരംഭിക്കുന്ന ചില പ്രശനങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. അതിഥി വേഷത്തില്‍ വിജയ് സേതുപതിയും ചിത്രത്തില്‍ എത്തുന്നുണ്ട്.
Read more: കടലിന്റെ അടിത്തട്ടില്‍ ചിറകുകള് ഉപയോഗിച്ച് നടന്നു നീങ്ങുന്ന സ്രാവുകള്‍: വീഡിയോ
ജി ഡില്ലി ബാബു ആണ് ചിത്രത്തിന്റെ നിര്‍മാണം. സംവിധായകനായ അശ്വന്ത് മാരിമുത്തുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. വിധു അയ്യന്നയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലിയോണ്‍ ജെയിംസ് സംഗീതം പകര്‍ന്നിരിക്കുന്നു. ഭൂപതി സെല്‍വരാജ് ആണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.