‘മുരളി പറഞ്ഞ കഥ ഈ ലോകത്ത് എവിടെ പോയി ഷൂട്ട് ചെയ്യുമെന്നോർത്താണ് എന്റെ കണ്ണ് തള്ളിയിരിക്കുന്നത്’- പൃഥ്വിരാജ്

മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’. ചിത്രം തിയേറ്ററുകളിലേക്ക് ഏത്തൻ കുറച്ചധികം സമയം വേണ്ടിവരുമെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു. ഇടക്ക് തിരക്കഥയുമായി ബന്ധപ്പെട്ട ചർച്ചകൾ മുരളി ഗോപിയുമായി നടത്താറുമുണ്ട്.
ഇപ്പോൾ മുരളി ഗോപി ‘എമ്പുരാന്’ വേണ്ടി തയ്യാറാക്കിയ തിരക്കഥ കേട്ട് അന്തം വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. കഥ കേട്ട അമ്പരപ്പ് അതേപടി പൃഥ്വിരാജ് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
‘എഴുത്തുകാരന്റെ മടയിൽ! മുരളി പറഞ്ഞ കഥ ഈ ലോകത്ത് എവിടെ പോയി ഷൂട്ട് ചെയ്യുമെന്നോർത്താണ് എന്റെ കണ്ണ് തള്ളിയിരിക്കുന്നത്’- പൃഥ്വിരാജ് കുറിക്കുന്നു.
മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു ‘ലൂസിഫർ’. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മലയാള സിനിമയിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ കയറി ചരിത്രവും രചിച്ചു. ഇനി രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികൾ.
Read More:അഭിനയത്തില്‍ അതിശയിപ്പിച്ച് ഇന്ദ്രന്‍സ്; ‘വെയില്‍മരങ്ങള്‍’ ട്രെയ്ലര്
അതേസമയം ‘ലൂസിഫറി’ന് മൂന്നാം ഭാഗവും എത്തുമെന്ന് മുരളി ഗോപി പറയുന്നു. ചിത്രം ആദ്യം വെബ് സീരിസായി ഇറക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും മുരളി ഗോപി പറഞ്ഞു. മൂന്നാം ഭാഗവുമുണ്ടെന്നറിഞ്ഞതോടെ ആരാധകരുടെ ആവേശവും ഇരട്ടിയായിരിക്കുകയാണ്. അതേസമയം രണ്ടാം ഭാഗമായ ‘എമ്പുരാൻ’ 2021 അവസാനത്തോടെയാണ് ഷൂട്ടിംഗ് ആരംഭിക്കുക.