ആടുജീവിതത്തിന് ശേഷം പൃഥ്വിയുടെ കാളിയൻ; ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം
പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ എസ് മഹേഷ് ഒരുക്കുന്ന ഏറ്റവും പിതിയ ചിത്രമാണ് കാളിയൻ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. മാജിക്ക് മൂൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് സുജിത് വാസുദേവ് ആണ്. ബി.ടി അനിൽ കുമാർ ആണ് തിരക്കഥ ഒരുക്കുന്നത്. ഈ വർഷം ഒക്ടോബറിൽ കാളിയൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
അതേസമയം പൃഥ്വിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം ഈ മാസം 7 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന് എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു.
Read also: പോരാടാം ക്യാൻസറിനെതിരെ, അതിജീവിക്കാം ഒന്നിച്ച്; ഇന്ന് ലോക ക്യാൻസർ ദിനം
ആടുജീവിതം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്. ‘ആടുജീവിതം’ എന്ന സിനിമയില്‍ നജീബ് എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിന് വേണ്ടി രൂപത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. തലമുടിയും താടിയും നീട്ടി വളര്‍ത്തി ശരീരഭാരം കുറച്ച താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു.
ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്ഫില് എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന് അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.