‘മകളെയോര്‍ത്ത് അഭിമാനിക്കുന്നു’; സിനിമയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളെക്കുറിച്ച് സംസാരിക്കുന്ന കല്യാണിയുടെ വീഡിയോ പങ്കുവെച്ച് പ്രിയദര്‍ശന്‍

February 22, 2020

മകള്‍ കല്യാണിയെക്കുറിച്ചോര്‍ത്ത് അഭിമാനമാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ‘ലോകത്തിലെ ഏറ്റവും അഭിമാനിയായ പിതാവ്’ എന്ന തലക്കെട്ടോടെ പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കല്യാണി പ്രിയദര്‍ശന്റെ വീഡിയോ ശ്രദ്ധ നേടുന്നു. ടെഡ് ടോക്‌സില്‍ സിനിമയുടെ പിന്നിലെ പരിശ്രമങ്ങളെക്കുറിച്ച സംസാരിക്കുന്ന കല്യാണിയാണ് ഈ വീഡിയോയിലുള്ളത്. കുട്ടിക്കാലത്തുള്ള സിനിമാ ഓര്‍മ്മകളെക്കുറിച്ചും താരം വീഡിയോയില്‍ പറയുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന സിനിമ എന്നും താരം പറഞ്ഞു.

കുഞ്ഞു കുഞ്ഞു പരിശ്രമങ്ങളാണ് പിന്നീട് മികച്ച സിനിമയായി മാറുന്നത്. തിയേറ്ററുകളിലെത്തിയ ശേഷം സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുമ്പോഴാണ് അണിയറപ്രവര്‍ത്തകര്‍ സംതൃപ്തരാകുന്നതെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.

Read more: ആരാധകരെ ചിരിപ്പിച്ചുകൊണ്ട് വിക്കിനെ തോല്‍പിച്ചു; ‘മണ്ടത്തരങ്ങളെ’ മഹാ വിജയമാക്കിയ മിസ്റ്റര്‍ ബീന്‍

അതേസമയം കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന ആദ്യ മലയാള ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്.’ മികച്ച പ്രതികരണത്തോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

https://www.facebook.com/DirectorPriyadarshan/posts/3480156152054642?__xts__[0]=68.ARDW0EXvSKeFeR784qmtW03znkzXH5qZRhe8ir5H77by6SVggmKmBZZX9CV-UAKinXOMb8f1xAt1top3XEozPD6jRMh7YEYJnKV-LT6GCHcnfvA-V12pkOVHBEaiwz2N2tJRKr5yIFDPV1CjITB2Q8MA0qDuEGTFpT007WYQ_Z1Z0qsf9G9rblO3R32p7b2Yvbn4XPScBjPP1beh7CDXaggaOcq9HJbUGhpWgVeYFvJPPCizXa5AbNVL7THS4ab8pt5lZajntkaE8wEz_bMfQwzPczCRHd7wK6x7hUHxgzjBVG2N5dk_jhKPkvVMggv9Lpxc7Z6-LyHqYsd6nBZlirilZg&__tn__=-R