ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച ഏറ്റവും മികച്ച നായകന്‍ എം എസ് ധോണിയാണെന്ന് സുരേഷ് റെയ്‌ന
ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച ഏറ്റവും മികച്ച നായകനാണ് എം എസ് ധോണിയെന്ന് ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റെയ്‌ന ധോണിയെക്കുറിച്ച് സംസാരിച്ചത്. ധോണിയുടെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ റെയ്‌ന അംഗമായിരുന്നു. മാത്രമല്ല ഐപിഎല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലും റെയ്‌ന ധോണിയുടെ സഹതാരമാണ്.
ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കകുറിച്ച നായകനാണ് ധോണിയെന്നും റെയ്‌ന പറഞ്ഞു. ഏത് അവസ്ഥയെയും നേരിടാന്‍ സാധിക്കുന്ന ടീമാക്കി ഇന്ത്യയെ മാറ്റിയ നായകനാണ് ധോണി എന്നും സുരേഷ് റെയ്‌ന കൂട്ടിച്ചേര്‍ത്തു.
Read more: വീഡിയോ കോളില്‍ വരനും വധുവും; ശ്രദ്ധ നേടി ‘ഡിജിറ്റല്‍ വിവാഹ നിശ്ചയം’: വീഡിയോ
അതേസമയം കുറച്ചു നാളുകളായി ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി. എന്നാല്‍ പലപ്പോഴും വാര്‍ത്തകളില്‍ അദ്ദേഹം ഇടം നേടാറുണ്ട്. 2019 ഏകദിന ലോകകപ്പിന് ശേഷം എം എസ് ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല. ക്രിക്കറ്റില്‍ നിന്നും താല്‍കാലികമായി വിട്ടു നില്‍ക്കുകയാണ് താരം. ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്നുകൂടി പുറത്തായതോടെ ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.