വീഡിയോ കോളില്‍ വരനും വധുവും; ശ്രദ്ധ നേടി ‘ഡിജിറ്റല്‍ വിവാഹ നിശ്ചയം’: വീഡിയോ

February 13, 2020

രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. രസകരമായ വിവാഹ വീഡിയോകള്‍ക്കും സോഷ്യല്‍മീഡിയയില്‍ സ്ഥാനമുണ്ട്. ഇപ്പോഴിതാ കൗതുകം നിറയ്ക്കുന്ന ഒരു വിവാഹ നിശ്ചയ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

വിവാഹ നിശ്ചയത്തില്‍ വരനും വധുവും സാന്നിധ്യമറിയിച്ചത് വീഡിയോ കോളിലൂടെയാണ്. ഇതുതന്നെയാണ് ഈ വീഡിയോയെ വൈറലാക്കുന്നതും. ഗുജറാത്തിലാണ് ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയം അരങ്ങേറിയത്.

Read more: എഴ് വര്‍ഷം മുമ്പ് മരിച്ചുപോയ മകളെ കണ്ട്, തൊട്ടുനോക്കി, സംസാരിച്ച് ഒരമ്മ: സാങ്കേതികവിദ്യ വളരുമ്പോള്‍…

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആദ്യം ദൃശ്യമാകുന്നത് രണ്ട് മൊബൈല്‍ ഫോണുകളാണ്. ഫോണുകളില്‍ വരനും വധുവും ഓണ്‍ലൈനായെത്തിയിട്ടുണ്ട്. ചുറ്റും പൂജാകര്‍മ്മങ്ങള്‍ നടക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ ചിലര്‍ ചിരിയോടെ ചടങ്ങിനെ വീക്ഷിക്കുമ്പോള്‍ വളരെ ഗൗരവത്തില്‍ ഓണ്‍ലൈന്‍ ചടങ്ങുകളെ വീക്ഷിക്കുന്ന ചിലരേയും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയ വീഡിയോ.