നിർണായക ടെസ്റ്റിൽ ന്യൂസിലൻഡിനെ നേരിടാനായി ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത

ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ നിരവധി മാറ്റങ്ങൾക്ക് സാധ്യത. കാലിനു പരിക്കേറ്റ ഓപ്പണർ പൃഥ്വി ഷാ രണ്ടാം ടെസ്റ്റിൽ കളിക്കില്ല എന്ന തരത്തിലാണ് റിപ്പോർട്ടുകൾ വരുന്നത്. കാലിനു നീരുള്ളതിനെ തുടർന്ന് പരിശീലനത്തിനും താരമുണ്ടായില്ല.
പൃഥ്വി ഷായ്ക്ക് പകരക്കാരനാകാൻ സാധ്യത ശുഭ്മാൻ ഗില്ലിനാണ്. ഷായ്ക്ക് പകരം ശുഭ്മാൻ പരിശീലനം നടത്തി. ശുഭ്മാൻ ഇരട്ട സെഞ്ചുറി നേടിയ ഗ്രൗണ്ട് കൂടിയാകുമ്പോൾ പ്രതീക്ഷകൾ ഏറുകയാണ്. ഷാ ആരോഗ്യം വീണ്ടെടുത്തില്ലെങ്കിൽ മായങ്ക് അഗർവാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക ശുഭ്മാൻ ആയിരിക്കും.
Read More:കുറുപ്പ് ലുക്ക് അല്ല, ഇനി ക്യൂട്ട് ലുക്ക്- പുത്തൻ രൂപത്തിൽ ദുൽഖർ സൽമാൻ
സ്പിന്നര്‍ സ്ഥാനത്ത് വെല്ലിങ്ടണില്‍ അശ്വിന് മികവ് കാണിക്കാനായില്ല. ബാറ്റിങ്ങിലും അശ്വിന്‍ പരാജയപ്പെട്ടു. ഇതോടെ രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകള്‍ തെളിയുന്നത്.