ഭേദപ്പെട്ട സ്‌കോർ സ്വന്തമാക്കി ഇന്ത്യ; ന്യൂസിലൻഡിന് വിജയലക്ഷ്യം 166

January 31, 2020

ന്യൂസിലൻഡിനെതിരായ ട്വന്റി20 മത്സരത്തിൽ ഭേദപ്പെട്ട സ്കോർ നേടി ഇന്ത്യ. പരമ്പരയിലെ നാലാം മത്സരത്തിലാണ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് ഇന്ത്യ നേടിയത്. മത്സരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് കാര്യമായി തിളങ്ങാൻ സാധിച്ചില്ല.

ഇന്ത്യൻ ടീമിൽ നിന്നും 36 പന്തിൽ അർദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡേയും ലോകേഷ് രാഹുലും മാത്രമാണ് കാര്യമായ പ്രകടനം കാഴ്ചവെച്ചത്.

ടോസ് നഷ്‌ടമായ ഇന്ത്യ ബാറ്റിങിനിറങ്ങിയപ്പോൾ ഓപ്പണറായത് സഞ്ജു സാംസൺ ആണ്. പക്ഷെ ഗംഭീര സിക്സർ അടിച്ചെങ്കിലും പിന്നാലെ താരം പുറത്താകുകയായിരുന്നു. അഞ്ചു പന്തിൽ എട്ട് റൺസാണ് സഞ്ജുവിന്റെ നേട്ടം.

Read More:ദേ, ഇവയാണ് വരാനിരിക്കുന്ന പുതിയ 117 ഇമോജികള്‍: വീഡിയോ

പിന്നാലെയിറങ്ങിയ വിരാട് കോലി (11), ശ്രേയസ് അയ്യർ (1), ശിവം ദുബെ (12), വാഷിംഗ്ടൺ സുന്ദര്‍ (0), ശർദ്ദൂൽ ഠാക്കൂർ (20), യുസ്‌വേന്ദ്ര ചാഹല്‍ (1) തുടങ്ങിയവർക്കും കാര്യമായ പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ല. 166 റൺസാണ് ന്യൂസിലൻഡിന്റെ വിജയ ലക്ഷ്യം. അഞ്ചു മത്സരങ്ങളാണ് ട്വന്റി 20 പരമ്പരയിൽ ഉള്ളത്.