കാലം മായ്ക്കാത്ത പ്രണയത്തിന്റെ ഓര്‍മ്മകളുണര്‍ത്തി മനോഹരമായ ഒരു പ്രണയദിന വീഡിയോ

വാലെന്റൈന്‍സ് ഡേയ്ക്കായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു പലരും. നാടും നഗരവുമെല്ലാം പ്രണയക്കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ജീവിതം പ്രേമപൂര്‍ണ്ണമായിരിക്കണമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍തന്നെ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ… ഓരോരുത്തര്‍ക്കും കാണും പ്രണയത്തെക്കുറിച്ച് ഓര്‍ത്തെടുക്കാന്‍ പലതും. പലരിലും അത്രമേല്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് ഈ ‘മഹാപ്രണയം’.
ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി മുന്നേറുകയാണ് പ്രണയദിനത്തോടനുബന്ധിച്ച് തയാറാക്കിയ ഒരു സ്പെഷ്യല്‍ വീഡിയോ. കാലമെത്ര കഴിഞ്ഞാലും ഹൃദയത്തില്‍ നിന്നും മായ്ക്കാന്‍ കഴിയാത്തതാണ് പല പ്രണയങ്ങളും. കുഞ്ഞുനാള് മുതല്‍ മനസ്സില്‍ ചേക്കേറിയ ഒരു പ്രണയമാണ് ഈ സ്പെഷ്യല്‍ വീഡിയോയില്‍ നിറഞ്ഞുനില്ക്കുന്നത്.
Read more: പ്രണയത്തിന് കണ്ണും മൂക്കും ‘പ്രായ’വുമില്ല- ചിരിനിറച്ച് പ്രണയദിന സ്പെഷ്യൽ വീഡിയോ
നിത്യപ്രണയത്തിന്റെ നിഷ്കളങ്കതയും ഭംഗിയുമെല്ലാം മനോഹാരിതയോടെ അവതരിപ്പിച്ചിരിക്കുന്നു ഈ പ്രണയദിന വീഡിയോയില്‍. ജിപി പ്രൊഡക്ഷന്‍സ് ആണ് ലവ് ആന്‍ഡ് ലവ് ഒണ്‍ലി എന്ന ഈ പ്രണയവീഡിയോ നിര്‍മിച്ചിരിക്കുന്നത്. പ്രിന്‍സിയും ലെനിനും ചേര്‍ന്നാണ് വീഡിയോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും. ധ്യാന്‍ ഗീവര്‍, എയ്ഞ്ചല്‍, ഹാനോക്, ഗായത്രി, ആതിര എന്നിവരാണ് പ്രണയദിന സ്പെഷ്യല്‍ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.
മറ്റ് അണിയറപ്രവര്‍ത്തകര്‍
ഛായാഗ്രഹണം- മിഥുന് മുരളീധരന്
ചിത്രസംയോജനം- മിഥുന്
സംഗീതം- പിക്സ്ലന്ഡ് മീഡിയ
ആര്‍ട്ട്- ട്വിങ്കിള്‍
വസ്ത്രാലങ്കാരം- രാജശ്രീ
ഗ്രാഫിക്സ്- വിനീത് ഫോക്കസ്
പ്രൊഡക്ഷന്‍ കണ്ട്രോളര് വിവേക് വിക്കി
വോയ്സ് ഓവര- ലെനിന്