”എനിക്ക് പെണ്ണു കാണണ്ട, ഞാന്‍ കെട്ടിക്കോളാം”; രാധികയുടെ സെലക്ഷനെക്കുറിച്ച് മനസ്സ് തുറന്ന് സുരേഷ് ഗോപി
വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികവാര്‍ന്ന രീതിയില്‍ അവതരിപ്പിക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹകഥ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സുരേഷ് ഗോപി. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയുടെ ഒരു എപ്പിസോഡിലാണ് താരം ഭാര്യ രാധികയെക്കുറിച്ച് വാചാലനായത്.
വിവാഹത്തെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ വാക്കുകള്‍: ”1989 നവംബര്‍ 18-ാം തീയതി അച്ഛന്‍ എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ അന്ന് കൊടൈക്കനാലില്‍ ‘ഒരുക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ‘ഞങ്ങള്‍ കണ്ടു ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി മരുമകളായി ഈ പെണ്‍കുട്ടി മതി’ എന്നാണ് അച്ഛന്‍ പറഞ്ഞത്. നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോ എന്ന് നീ വന്ന് കണ്ട് തീരുമാനിക്കണം എന്നും അച്ഛന്‍ പറഞ്ഞു.
Read more: യന്ത്രച്ചിറകില്‍ ഉയരെ പറന്നു, ചരിത്രംകുറിച്ച് ജെറ്റ്മാന്‍
ഇതുകേട്ട ഞാന്‍ അച്ഛനോട് പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം ഞങ്ങള്‍ നാല് കൊമ്പന്മാരാണ്. പെണ്‍കുട്ടികള്‍ ഇല്ല. നിങ്ങളുടെ നിശ്ചയത്തിനാണ് ഞാന്‍ മതിപ്പ് കല്‍പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട, ഞാന്‍ കെട്ടിക്കോളാം എന്നാണ് രാധികയുടെ സെലക്ഷനെക്കുറിച്ച് ആദ്യം പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാന്‍ കാണുന്നത് ഡിസംബര്‍ 3-നാണ്. അതിനു മുമ്പേ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നിരുന്നു.” സുരേഷ് ഗോപി പറഞ്ഞു. 1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും വിവാഹം.