പ്രണയത്തിന് കണ്ണും മൂക്കും ‘പ്രായ’വുമില്ല- ചിരിനിറച്ച് പ്രണയദിന സ്പെഷ്യൽ വീഡിയോ
പ്രണയം തുറന്നു പറയാനും പ്രണയത്തിന്റെ ഓർമ്മകൾ ആഘോഷിക്കാനും ഒരു പ്രണയദിനം കൂടി വന്നെത്തി. പ്രണയത്തിന്റെ നിർവചനങ്ങൾ ഇന്ന് ഒരുപാട് മാറിയെങ്കിലും കാത്തിരിപ്പിന്റെയും ആത്മാർത്ഥ സ്നേഹത്തിന്റെയും പഴയ കാല നൈർമല്യം പലരുടെയും ഉള്ളിൽ അതേപടി അവശേഷിക്കുന്നുണ്ട്. എന്നാൽ ഈ പ്രണയദിനത്തിന് ഒരു രസികൻ പ്രണയാവിഷ്കാരമാണ് ഫ്ളവേഴ്സ് ഓണ്‍ലൈന്‍ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്ന് കേട്ടിട്ടില്ലേ? പ്രായവുമില്ലെന്നു രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഈ പ്രണയ ദിന വീഡിയോ. കോമഡി പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന വീഡിയോയിൽ കുട്ടികളാണ് താരങ്ങൾ.
പ്രണയ ദിന സ്പെഷ്യൽ വീഡിയോ ഒരുക്കിയിരിക്കുന്നത് അനന്തു പ്രകാശനാണ്. അസ്സോസിയേറ്റ് ഡയറക്റ്റർ- ആൽവിൻ ജെയ്സൺ, ക്യാമറ- അതുൽ അമ്പിളി& ജയൻ കാർത്തികേയൻ, എഡിറ്റിംഗ്- സനു വർഗീസ്, ഗോഡ്വിൻ ജിയോ സാബു സംഗീതം ഒരുക്കിയിരിക്കുന്നു. ഗ്രാഫിക്സ്- നിതിൽ ബെസ്റ്റോ, ഓഡിയോ- ആദർശ്, കളർ- പ്രിജു ജോസ്, കലാസംവിധാനം- സുജീഷ്, ക്യാമറ അസിസ്റ്റന്റ്- അമൽ.
ജെൻസൺ ജോസ്, ജിബിൻ ജി നായർ, ഡാവിഞ്ചി സതീഷ്, ലക്ഷ്മി, രാജീവ്,എവിൻ, കെവിൻ, സ്വാതി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.