മനോഹരമായ കുടുംബചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരത്തെ മലയാള സിനിമയിലെ സകലകലാവല്ലഭന്‍ എന്നു വേണം വിശേഷിപ്പിക്കാന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് വിനീത് ശ്രീനിവാസന്‍.
മലയാള ചലച്ചിത്ര താരങ്ങളുടെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച ഒരു ചിത്രം. മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്.
Read more: ഗാനമേളയ്ക്ക് ഒരു ലൈവ് ഡബ്സ്മാഷ്; വൈറല്‍ വീഡിയോ
കുടുംബവിശേഷങ്ങള്‍ പലപ്പോഴും വിനീത് ശ്രീനിവാസന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്‍ വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.