ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് ഭഗ്‌വാനി മുത്തശ്ശി; വീഡിയോ

March 3, 2020

ചിലര്‍ അങ്ങനെയാണ് നിമിഷങ്ങൾക്കുള്ളിൽതന്നെ മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ ഇടം നേടും. ഇപ്പോഴിതാ സേഷ്യല്‍മീഡിയയുടെ മുഴുവൻ മനം കവരുകയാണ് ഒരു മുത്തശ്ശി. നല്ല ഒന്നാന്തരം കോണ്‍ഫിഡന്‍സോടുകൂടി ഇംഗ്ലീഷ് പറയുന്ന ഈ അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഒന്നിനെക്കുറിച്ചും ടെന്‍ഷന്‍ അടിക്കാതെ ആത്മവിശ്വാസത്തോടുകൂടിയാണ് ഈ മുത്തശ്ശി ഇംഗ്ലീഷ് സംസാരിക്കുന്നത്.

രാജസ്ഥാനിലെ ജുഗ്നൂരിലെ ഭഗ്‌വാനി ദേവിയാണ് അതിമനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നത്. എടുപ്പിലും നടപ്പിലുമെല്ലാം തികച്ചും സാധാരണക്കാരിയായ ഭഗ്‌വാനി ആത്മവിശ്വാസത്തോടെ നല്ല ഒഴുക്കോടുകൂടി ഇംഗ്ലീഷ് സംസാരിക്കുന്നു. മഹാത്മാഗാന്ധിയെക്കുറിച്ചാണ് ഭഗ്‌വാനി വാചാലയാകുന്നത്.

ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെപ്പോലും മനോഹരമായി ആസ്വദിക്കുകയാണ് ഭഗ്‌വാനി മുത്തശ്ശി. നല്ല കോണ്‍ഫിഡന്‍സോടുകൂടിയുള്ള ഈ ഇംഗ്ലീഷ് സംസാരത്തിനാണ് സോഷ്യല്‍മീഡിയ ഒന്നാകെ കൈയടിക്കുന്നത്. അരുൺ ബോത്രയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ആത്മവിശ്വാസത്തിനൊപ്പം ആത്മാഭിമാനവും നിഴലിക്കുന്നുണ്ട് ഈ മുത്തശ്ശിയുടെ ഇംഗ്ലീഷിൽ.